BollywoodLatest News

സഞ്ജയ് ദത്തിന്റെ ജീവിതം സിനിമയാകുമ്പോൾ;പ്രധാന കഥാപാത്രങ്ങളാകുന്നത് ഇവരൊക്കെ

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതം സിനിമയാകുമ്പോൾ ചിത്രത്തിലെ കഥാപാത്രങ്ങളെ ആരൊക്കെയാണ് അവതരിപ്പിക്കുന്നത് എന്ന കാര്യത്തിൽ ആരാധകർ കാത്തിരിപ്പിലാണ്.ചിത്രത്തിൽ സഞ്ജയ് കപൂറിനെ അവതരിപ്പിക്കുന്നത് മറ്റൊരു ബോളിവുഡ് താരം രൺബീർ കപൂറാണ്. 
സഞ്ജയുടെ സഹോദരിയായ പ്രിയ ദത്ത് ആരാണ് എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. എന്നാൽ തെന്നിന്ത്യൻ താരം ആദിതി സിയയാണ് ചിത്രത്തിൽ പ്രിയയുടെ വേഷം കൈകാര്യം ചെയ്യുന്നതെന്ന് സംവിധായകൻ രാജ് കുമാർ ഹിരാണി അറിയിച്ചു.

സഞ്ജയ് ദത്തിന്റെ ജീവിതത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ഈ സിനിമയിൽ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ കാലം വിവാദങ്ങളുടെ ഇടയിൽ നിന്ന താരമാണ് സഞ്ജയ് ദത്ത്.അനധികൃതമായി ആയുധങ്ങൾ സൂക്ഷിച്ച കേസും അതുമായി ബന്ധപ്പെട്ട ജയിൽ വാസത്തിൽ അദ്ദേഹം ചിന്തിച്ച കാര്യങ്ങളും അറിയാൻ ആരാധകർ തിടുക്കം കൂട്ടുകയാണ്.

ഹിരണി രചനയും സംവിധാനവും ചെയ്ത ചിത്രം വിധു വിനോദ് ചോപ്രയാണ് നിർമിക്കുന്നത് .ഫോക്സ് സ്റ്റാർ സ്റ്റുഡിയോ ചിത്രം അവതരിപ്പിക്കുന്നത്. 2018 മാർച്ച് 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button