CinemaMollywoodNEWS

മലയാള സിനിമയില്‍ പുതിയ രണ്ടു നടിമാരെ പരിചയപ്പെടുത്തി ബാലചന്ദ്രമേനോന്‍

മലയാള സിനിമയില്‍ നിരവധി നായികമാരെ സംഭാവന ചെയ്ത നടനാണ് ബാലചന്ദ്രമേനോന്‍. ശോഭന, നന്ദിനി അങ്ങനെ ഒട്ടേറെ ഹിറ്റ് നായികമാരെ മലയാളത്തിനു പരിചയപ്പെടുത്തിയ ബാലചന്ദ്രമേനോന്‍ തന്റെ പുതിയ ചിത്രമായ എന്നാലും ശരത് എന്ന ചിത്രത്തില്‍ പുതിയ രണ്ടു നായികമാരെ പരിചയപ്പെടുത്തുകയാണ്.

ബാലചന്ദ്ര മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

എന്റെ :”എന്നാലും ശരത് ” എന്ന ചിത്രത്തിൽ നായകനായ ശരത്തിനോടൊപ്പം റണ്ടു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രണ്ടു മിടുക്കികളാണ് എന്നോടൊപ്പം ….

ഫോട്ടോയിൽ എന്റെ വലതുഭാഗത്ത് നിത്യാനരേഷും ഇടതുഭാഗത്ത് നിധിയുമാണ് …

രണ്ടുപേരുടെയും മലയാള സിനിമയിലേക്കുള്ള ആദ്യത്തെ പ്രവേശനമല്ല ഇത് . എന്നാൽ ഓജസുറ്റ രണ്ടുകഥാപാത്രങ്ങൾ ഇവർ ആദ്യമായി കൈകാര്യം ചെയ്യുന്നത് ഈ ചിത്രത്തിലാണെന്നു ഞാൻ നിസ്സംശയം പറയും…

ഞാൻ അവതരിപ്പിച്ച മറ്റു പുതുമുഖങ്ങൾക്ക് നിങ്ങൾ നൽകിയ പൂർണ്ണ പിന്തുണ ഇവർക്കുമുണ്ടാകണമെന്നു ഞാൻ നിങ്ങളോടു അഭ്യർത്ഥിക്കുന്നു …

നിധിയും നിത്യയും നാളത്തെ വാഗ്ദാനങ്ങളാകട്ടെ എന്നാശംസിക്കുന്നു

ഷൂട്ടിങ് 16ദിവസങ്ങൾ കഴിഞ്ഞു …കാര്യങ്ങൾ നന്നായി പുരോഗമിക്കുന്നു എന്നറിയിക്കുവാൻ സന്തോഷമുണ്ട് .

ഇടയ്ക്കു സമയം കിട്ടുമ്പോൾ വിശേഷങ്ങൾ പങ്കിടാം….
നായികമാരെ നേരിൽ കണ്ടിട്ടുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ താൽപ്പര്യമുണ്ട് .

ഒരുകാര്യം ഉറപ്പ് . ചിത്രം കണ്ടു കഴിയുമ്പോൾ നിങ്ങൾ രണ്ടുപേരെയും അങ്ങേയറ്റം ഇഷ്ടപ്പെടുക തന്നെ ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button