CinemaLatest NewsMollywoodMovie GossipsNEWSWOODs

ഫ്ള​ക്സ് ബോ​ർ​ഡു​ക​ളോ പോ​സ്റ്റ​റു​ക​ളോ ഇ​ല്ല; വ്യത്യസ്ത പ്ര​ചാ​ര​ണ​വു​മാ​യി ഒരു സിനിമയുടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍

ഒരു സിനിമയുടെ വിജത്തിന് ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും വേണമെന്ന വിശ്വാസത്തെ പൊളിച്ചെഴുതാന്‍ തയ്യാറാവുകയാണ്‌ ഒരു കൂട്ടം പ്രവര്‍ത്തകര്‍. ക​ണ്ണൂ​ർ സ്വ​ദേ​ശി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ഭാ​സ​മാണ് വ്യ​ത്യ​സ്ത പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി എത്തുന്നത് . ക​ണ്ണൂ​ർ സ്വ​ദേ​ശി ജു​ബി​ത്ത് സം​വി​ധാ​നം ചെ​യ്ത ആ​ഭാ​സം ജ​നു​വ​രി​യി​ൽ തി​യേ​റ്റ​റി​ലെ​ത്തും.
ഫ്ള​ക്സ് ബോ​ർ​ഡു​ക​ളോ പോ​സ്റ്റ​റു​ക​ളോ ഇ​ല്ലാ​തെ ചു​മ​രെ​ഴു​ത്തി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ചാ​ര​ണം. ക​ണ്ണൂ​ർ താ​വ​ക്ക​ര അ​ണ്ട​ർ​ബ്രി​ഡ്ജി​ന്‍റെ ചു​വ​രി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ചാ​ര​ണ പോ​സ്റ്റ​ർ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വ​ര​ച്ചു ചേ​ർ​ക്കു​ന്ന​ത്. സു​രാ​ജ് വെ​ഞ്ഞാ​റ​ൻ​മൂ​ട്, റീ​മാ ക​ല്ലി​ങ്ക​ൽ, ഇ​ന്ദ്ര​ൻ​സ്, മാ​മു​ക്കോ​യ, അ​ല​ൻ​സി​യ​ർ, നി​ർ​മ​ൽ പാ​ലാ​ഴി, വി​പി​ൻ ആ​ദി​ക​ട​ലാ​യി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ഊ​രാ​ളി ബാ​ൻ​ഡ്സെ​റ്റാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള ബ​സ് യാ​ത്ര​യ്ക്കി​ട​യി​ൽ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, മാ​വേ​ലി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​ത്ര​ത്തി​ന്‍റെ ചു​മ​രെ​ഴു​ത്ത് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments


Back to top button