CinemaMollywoodNEWS

ജീവിതം സ്ക്രീനില്‍; നിറ കണ്ണുകളോടെ സജി തോമസ്‌ വിമാനം കണ്ടു

തന്‍റെ ജീവിതം വെള്ളിത്തിരയിലെത്തിയത് സജി തോമസ്‌ എന്ന ചെറുപ്പക്കാരന്‍ അത്ഭുതപൂര്‍വ്വം കണ്ടിരുന്നു. പ്രദീപ്‌ എം, നായര്‍ പൃഥ്വിരാജിനെ നായകനാക്കി ബിഗ്‌ സ്ക്രീനില്‍ അവതരിപ്പിച്ചത് സജി തോമസിന്‍റെ ജീവിത കഥയായിരുന്നു . അംഗവൈകല്യത്തെ അതിജീവിച്ച് സ്വന്തമായി വിമാനം നിര്‍മ്മിച്ച സജി തോമസ്‌ കഴിഞ്ഞ ദിവസം വിമാനം കാണാന്‍ തൊടുപുഴ തിയേറ്ററിലെത്തി. തന്‍റെ ജീവിതം തിരശ്ശിലയില്‍ എത്തിയപ്പോള്‍ സജി തോമസ്‌ നിറകണ്ണുകളോടെ ചിത്രം കണ്ടിരുന്നു.

ഒരുപാടു ഇഷ്ടമായി , ഇത്രയും പ്രതീക്ഷിച്ചില്ല ഹൃദയത്തില്‍ തട്ടുന്ന സിനിമ ചിത്രം കണ്ടിറങ്ങിയ ശേഷം സജി തോമസ്‌ ഇങ്ങനെ പറയുമ്പോള്‍ ശബ്ദം ശരിക്കും ഇടറുന്നുണ്ടായിരുന്നു. കുടുംബത്തോടൊപ്പമാണ് സജി തോമസ്‌ വിമാനം കണ്ടത്.

shortlink

Related Articles

Post Your Comments


Back to top button