CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

പിടിച്ചുപറി സംഘത്തെ അതിസാഹസികമായി കീഴ്‌പ്പെടുത്തി ജീവിതത്തിലും ഹീറോയായി അനീഷ്

സിനിമയില്‍ വില്ലന്മാരെ പിന്തുടര്‍ന്ന് അതി സാഹസികമായി കീഴടക്കുന്ന നായകന്മാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അത്തരം ഒരു അനുഭവം ജീവിതത്തില്‍ നേരിട്ടിരിക്കുകയാണ് യുവ നടന്‍ അനീഷിനു. പിടിച്ചുപറി സംഘത്തെ അതിസാഹസികമായി കീഴ്‌പ്പെടുത്തി ജീവിതത്തിലും ഹീറോയായി മാറിയിരിക്കുകയാണ് അനീഷ്. സംഭവം ഇങ്ങനെ..

അയല്‍ക്കാരന്റെ ബാഗ് തട്ടിപ്പറിച്ച സംഘത്തെ അതി സാഹസികമായാണ് അനീഷ്‌ കീഴ്പ്പെടുത്തിയത്. വീടിനു സമീപത്ത് നിന്നു സഹകരണ ബാങ്ക് കലക്ഷന്‍ ഏജന്റും അയല്‍വാസിയുമായ വ്യക്തിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മൂവര്‍ സംഘത്തെയാണ് അനീഷ് സാഹസികമായി പിടിച്ചത്.

കലക്ഷന്‍ ഏജന്റിന്റെ നിലവിളി കേട്ട് ഓടിയെത്തിയ താരം ബൈക്കിന്റെ പുറകിലിരുന്നയാളുടെ കഴുത്തില്‍ പിടികൂടിയാണ് കീഴ്പ്പെടുത്തിയത്. പുറകില്‍ ഇരിക്കുന്നയാളെ അനീഷ് പിടികൂടിയെങ്കിലും മോഷ്ടാക്കൾ താരത്തെ റോഡിലൂടെ വലിച്ചിഴച്ച് മീറ്ററുകളോളം മുന്നോട്ട് പോയി. ശരീരം തറയില്‍ ഉരഞ്ഞു മുറിവുകള്‍ സംഭവിച്ചെങ്കിലും പിടിവിടാതെ ഒരാളെ പിടിച്ചു. കോതമംഗലം സ്വദേശിയായ അന്‍സാറിനെയാണ് അനീഷ് പിടികൂടിയത്. ഇയാളെ പിന്നീട് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ള രണ്ട് പേരും ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു..

ഓടിയനാണ് അനീഷിന്റെ പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button