മമ്മൂട്ടിയേയും കസബ എന്ന ചിത്രത്തെയും പരസ്യമായി വിമര്‍ശിച്ച പാര്‍വതിയുടെ നിലപാട് സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു,സിനിമയിലെ സ്ത്രീ വിരുദ്ധതയുടെ പേരില്‍ നടി പാര്‍വതിയുടെ ആരോപണത്തെ നിരവധിപ്പേര്‍ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്തിരുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ടു മമ്മൂട്ടി തന്‍റെ നിലപാട് വീണ്ടും കടുപ്പിച്ചിരിക്കുകയാണ്. പാര്‍വതിക്കെതിരെയുള്ള മമ്മൂട്ടി ഫാന്‍സുകാരുടെ ആക്രമണത്തെ പുറം തള്ളിയായിരുന്നു താരം നയം വ്യക്തമാക്കിയത്, എന്നോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ട് പ്രതികരിക്കുമ്പോള്‍ ആരാധകരില്‍ ചിലര്‍ക്ക് സമചിത്തതയും മാന്യതയും കൈവിട്ടു പോകുന്നുവെന്നും അത് നിയന്ത്രിക്കണമെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നു.
Post Your Comments