ക്വീന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് ചുവട് വച്ച താരമാണ് സാനിയ. ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട സാനിയ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നു പറയുന്നു.
സ്കൂള്‍ കാലത്തെ പ്രണയത്തെക്കുറിച്ച് ഒരു സ്വകാര്യ ഫ് എം ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇത് പറയുന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സാനിയയുടെ ആദ്യ പ്രണയം. രജീഷ പ്രധാന വേഷത്തില്‍ എത്തുന്ന ജൂണിലൂടെ അരങ്ങേറ്റം കുറിച്ച സരജാനോയോടാണ് ആദ്യമായി പ്രണയം തോന്നിയതെന്നും താരം പറയുന്നു. പ്രേതം 2 വില്‍ മികച്ച കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ ശക്തമായ ഒരു വേഷത്തിലും താരമെത്തുന്നുണ്ട്.
Post Your Comments