GeneralLatest NewsMollywood

മൂന്ന് വര്‍ഷമായി പ്രണയത്തില്‍; വെളിപ്പെടുത്തലുമായി നടി സാനിയ

ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സാനിയ തന്റെ പ്രണയം തുറന്നു പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി താന്‍ പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തുകയാണ് താരം.

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ നകുല്‍ തമ്പിയാണ് സാനിയയുടെ പ്രണയ നായകന്‍. തങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലാണെന്നും നകുല്‍ ഇപ്പോള്‍ മുംബൈ വിസ്ലിങ്‌വുഡ്സ് ഇന്റര്‍നാഷണല്‍ മീഡിയ സ്‌കൂളില്‍ സംവിധാനം പഠിക്കുകയാണെന്നും സാനിയ വെളിപ്പെടുത്തി. നകുലിനൊപ്പമുള്ള ചിത്രങ്ങള്‍ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പ്രേതം 2-ല്‍ മികച്ച വേഷം അവതരിപ്പിച്ച സാനിയ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലും വേഷമിടുന്നു.

shortlink

Related Articles

Post Your Comments


Back to top button