BollywoodGeneralLatest News

നരേന്ദ്രമോദിയായി നടന്‍ വിവേക് ഒബ്റോയ്; ചിത്രം വൈറല്‍

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും രാഷ്ട്രീയവും വെള്ളിത്തിരയിലേക്ക്. ‘പിഎം-നരേന്ദ്രമോദി’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നരേന്ദ്രമോദിയുടെ വേഷത്തില്‍ എത്തുന്നത് വിവേക് ഒബ്റോയ് ആണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മുംബൈയിൽപുറത്തിറക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ് ആണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

‘എന്റെ രാജ്യത്തോടുളള സ്നേഹമാണ് എന്റെ ശക്തി’- പിഎം നരേന്ദ്രമോദി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടാഗ്‍ലൈൻ ഇതാണ്. സിനിമ ചരിത്രമാകുമെന്ന് വിശ്വസിക്കുന്നതായും മോദിയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിൽ അതിയായസന്തോഷമെന്നും വിവേക് പ്രതികരിച്ചു

shortlink

Related Articles

Post Your Comments


Back to top button