GeneralLatest NewsMollywood

പത്തു വർഷങ്ങൾക്കിപ്പുറം ആ പ്രശ്നത്തിന് പരിഹാരമായില്ല!!

ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന സമരത്തില്‍ താരങ്ങളും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. സമരം ശക്തമാകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം പത്തു വര്‍ഷങ്ങള്‍ക്ക് മുന്പ് ചര്‍ച്ച ചെയ്ത ദിലീപ് ചിത്രം വീണ്ടും ചര്‍ച്ചയാകുന്നു. സേവ് ആലപ്പാട്, സ്റ്റോപ് മൈനിങ് എന്നീ ഹാഷ്ടാഗുകളോടെ മാറങ്കര എന്ന നാടിനെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചും ദിലീപിന്റെ വക്കീൽ കഥാപാത്രം കോടതിയിൽ വിവരിക്കുന്ന രംഗം സമൂഹ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്.

പത്തു വർഷങ്ങൾക്കിപ്പുറം തന്റെ സിനിമ വീണ്ടും ചർച്ചയായതിനെക്കുറിച്ച് സംവിധായകൻ രഞ്ജിത് ശങ്കര്‍ പറയുന്നതിങ്ങനെ..” വർഷങ്ങളിത്ര കഴിഞ്ഞിട്ടും, ആ വിഷയത്തിന് പരിഹാരമായില്ല എന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. സിനിമയിലൂടെ അതിനൊരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ എന്നത് ദുഃഖിപ്പിക്കുന്നു” .

പാസഞ്ചറില്‍ ദിലീപ് പറയുന്ന ഡയലോഗ്—- ”മാറങ്കരയിലെ മണലിൽ അടങ്ങിയിരിക്കുന്ന മിനറൽസിന് ആഗോള മാർക്കറ്റിൽ കോടിക്കണക്കിനു രൂപയുടെ വിലയുണ്ട്. ഇവിടെയുള്ള രാഷ്ട്രീയക്കാരും സാമുദായിക നേതാക്കന്മാരും വൻവ്യവസായികളും ആരും ഈ പാവങ്ങളുടെ കൂടെയില്ല. മാറങ്കരയ്ക്ക് പുറത്തുള്ള സാധാരണക്കാർക്ക് ഇത് അവരെ നേരിട്ടു ബാധിക്കാത്ത വിഷയമായതുകൊണ്ട് താൽപര്യവുമില്ല. അതുകൊണ്ടാണ് ഈ അനീതിക്കെതിരെ ശബ്ദമുയർത്താൻ മാറങ്കരയിലെ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങിയത്. ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശം ഈ നാട്ടിലെ ഓരോ പൗരനുമുണ്ട്”

shortlink

Related Articles

Post Your Comments


Back to top button