Latest NewsMollywood

പൃഥ്വിരാജും മണികണ്ഠനും പേട്ടയുടെ വിജയാഘോഷത്തിൽ – വീഡിയോ വൈറൽ

തലൈവർ ചിത്രം ‘പേട്ട’യ്ക്ക് വൻവരവേൽപ്പു നൽകി സ്വീകരിക്കുകയാണ് സ്റ്റൈൽമന്നന്റെ ആരാധകൻ. ഇപ്പോഴിതാ മലയാളത്തിന്റെ യുവതാരം പൃഥ്വിരാജും പേട്ടയിൽ പ്രധാന വേഷം ചെയ്ത നടൻ മണികണ്ഠനും വിജയാഘോഷത്തിൽ പങ്കുചേരുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്നത്.

ചിത്രത്തിന്റെ കേരളത്തിലെ വിതരണം പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും സംയുക്തമായാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ വിജയാഘോഷങ്ങള്‍ക്കായി എറണാകുളം സരിതാ തിയറ്ററില്‍ പ്രിഥ്വിരാജും മണികണ്ഠന്‍ ആചാരിയും ലിസ്റ്റിനും എത്തി.

ആരാധകർക്കൊപ്പം കേക്ക് മുറിച്ചാണ് പൃഥ്വിരാജ് ആഘോഷത്തിൽ പങ്കുചേർന്നത്. ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മണികണ്ഠൻ പറഞ്ഞു. താൻ രജനി സാറിന്റെ ആരാധകനാണെന്നും അദ്ദേഹത്തോടൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കാൻ അതിയായ ആഗ്രഹമുണ്ടെന്നും മണികണ്ഠൻ ഭാഗ്യം ചെയ്ത ആളാണെന്നും പൃഥ്വി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button