CinemaMollywoodNEWS

ഇയാളെ ഇനി പിടിച്ചാല്‍ കിട്ടില്ല, അന്ന് മമ്മൂട്ടി പറഞ്ഞത് ഇതായിരുന്നു: സിബി മലയില്‍

സംവിധായകന്‍ സിബി മലയില്‍ മോഹന്‍ലാലുമായിട്ടാണ് കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളതെങ്കിലും സിബിയുടെ കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹത്തിന്റെ സിനിമകളിലെ പ്രധാന ഹീറോ മമ്മൂട്ടിയായിരുന്നു. തിരക്കഥാകൃത്ത് ലോഹിതദാസും സിബി മലയില്‍ മമ്മൂട്ടി ചിത്രത്തിലൂടെയാണ് തുടക്കമിടുന്നത്. നാടകകൃത്തായ ലോഹിതദാസിനെ തിലകനാണ് സിബി മലയിലിന് പരിചയപ്പെടുത്തിയത്. തനിയാവര്‍ത്തനം എന്ന ചിത്രമായിരുന്നു സിബി- ലോഹി ടീമിന്റെ ആദ്യ ചിത്രം.

സിനിമയുടെ കഥയുടെ ചര്‍ച്ച നടക്കുന്ന വേളയില്‍ ചിത്രത്തിന്‍റെ രചയിതാവായ ലോഹിതദാസിനെ മമ്മൂട്ടി കാണാനെത്തി, ചിത്രത്തിന്റെ എഴുത്ത് എവിടെവരെയായി എന്നറിയാനായിരുന്നു മമ്മൂട്ടി ലോഹിതദാസിനെ സന്ദര്‍ശിച്ചത്. ആദ്യ കൂടികാഴ്ചയില്‍ തന്നെ മമ്മൂട്ടിയെ ലോഹിതദാസ് ശരിക്കും ഞെട്ടിച്ചു. ചര്‍ച്ച കഴിഞ്ഞു പുറത്തിറങ്ങിയ മമ്മൂട്ടി സിബി മലയിലിനോട് പറഞ്ഞു. “ആയാള്‍ ആളൊരു കുഴപ്പക്കാരാനാണ്”,

സംഗതി കൈ വിട്ടു പോയോ എന്ന മട്ടില്‍ ഇത് കേട്ടതും സിബി മലയില്‍ ഒന്ന് പേടിച്ചു,

അയാള്‍ക്ക് എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടിയുണ്ട്, ഇയാളെ ഇനി പിടിച്ചാല്‍ കിട്ടില്ല എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം

 

shortlink

Related Articles

Post Your Comments


Back to top button