GeneralLatest NewsMollywood

മലയാളത്തിന്റെ ആക്ഷന്‍ താരം വാണി വിശ്വനാഥ്‌ തിരിച്ചെത്തുന്നു

ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ താരങ്ങളില്‍ ഒരാളായി തിളങ്ങിയ തെന്നിന്ത്യന്‍ സുന്ദരി വാണി വിശ്വനാഥ് നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു. നടന്‍ ബാബുരാജുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും ഇടവേളയെടുത്ത താരം സിനിമാ ലോകത്തേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഭര്‍ത്താവ് ബാബുരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘സിനിമയാണല്ലോ എല്ലാം, വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തിയതാണ് വാണി. വാണിക്ക് രാഷ്ട്രീയത്തില്‍നിന്നും സിനിമയില്‍നിന്നും നിരവധി അവസരങ്ങള്‍ വരുന്നുണ്ട്. പത്താം ക്ലാസിലാണ് മകള്‍. അതിന്റെ തിരക്കുകള്‍ ഉള്ളതു കൊണ്ടാണ് ഇപ്പോള്‍ വരാത്തത്. സിനിമയിലേക്ക് എന്തായാലും വാണി തിരിച്ചു വരും’ ബാബുരാജ് പറഞ്ഞു. മാതൃഭുമിയുമായുള്ള അഭിമുഖത്തിലാണ് ബാബുരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button