GeneralLatest NewsMollywood

ഇഷ്ടപ്പെടാത്ത രീതിയിലെ പെരുമാറ്റം, അന്നേ ചെരുപ്പെടുത്ത് മുഖത്ത് അടിക്കണമായിരുന്നു; ഷക്കീല

സിനിമാ മേഖലയില്‍ ഒരു ഫാഷനായി മീ ടു മൂവ്മെന്റ് മാറിക്കഴിഞ്ഞു. പത്തും ഇരുപതും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാര്യങ്ങള്‍ പോലും തുറന്നു പറഞ്ഞ പുതിയ വിവാദങ്ങള്‍ ബോളിവുഡില്‍ ഉണ്ടായി. മലയാളത്തിലും സമാനമായ ചില വിഷയങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ പഴയ കാര്യങ്ങള്‍ ഇപ്പോള്‍ വിളിച്ചു പറയുന്നതിനോട് യോജിപ്പില്ലെന്ന് നടി ഷക്കീല. താരത്തിന്റെ ജീവിത കഥ അണിയറയില്‍ ഒരുങ്ങുകയാണ്. ഈ അവസരത്തില്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മീ ടു മൂവ്മെന്റിനെക്കുറിച്ച് ഷക്കീല തുറന്നു പറയുന്നത്.

പഴയ കാര്യങ്ങള്‍ പറയുന്നതില്‍ എനിക്ക് എന്തോ യോജിപ്പില്ല. ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അന്നേ ചെരുപ്പെടുത്ത് മുഖത്ത് അടിക്കണമായിരുന്നു. എനിക്കും ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം വെല്ലുവിളിയായി കരുതി ജീവിച്ചു കാണിക്കുകയാണ് ഞാന്‍ ചെയ്തത്’- ഷക്കീല പറയുന്നു.

കിന്നാരത്തുമ്പികള്‍ എന്ന സിനിമയില്‍ താന്‍ അഭിനയിച്ചത് അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button