GeneralLatest NewsMollywoodNEWSWOODs

തന്റെ ഓപ്പറേഷന് വേണ്ടി പണം അടച്ചത് സിന്ധു: നടി സിന്ധുവിനെക്കുറിച്ച് ഷക്കീല

സിന്ധുവിന്റെ മകളുടെ ഭർത്താവ് ഹാർട്ട് അറ്റാക്ക് വന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചിരുന്നു

‘അങ്ങാടി തെരുവ്’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ നടിയായ സിന്ധു കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. സ്തനാർബുദത്തെ തുടർന്ന് വർഷങ്ങളായി ചികിത്സയിൽ ആയിരുന്നു സിന്ധു. ഇപ്പോഴിതാ സിന്ധുവിന്റെ മകളോട് ഷക്കീല പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

read also: അപകീര്‍ത്തിപെടുത്താൻ ശ്രമിച്ചു: നടൻ ടൊവിനോയുടെ പരാതിയില്‍ കൊല്ലം സ്വദേശിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിൽ

സിന്ധുവിന്റെ വിയോഗത്തിലൂടെ ഒറ്റപ്പെട്ടുപോയ മകളുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ ഷക്കീല തുടർന്നുള്ള ജീവിതത്തിൽ ഒപ്പമുണ്ടാകും എന്ന് വാക്കുനൽകി. തന്റെ ഓപ്പറേഷന് വേണ്ടി 50000 രൂപ സിന്ധു ഹോസ്പിറ്റലിൽ അടച്ചുവെന്നും തന്നോട് ചേദിച്ചാൽ സമ്മതിക്കില്ലെന്ന് കരുതി പറയാതെ ആണ് പണം അടച്ചതെന്നും ഷക്കീല പറയുന്നു. സിന്ധുവിന്റെ മകളുടെ ഭർത്താവ് ഹാർട്ട് അറ്റാക്ക് വന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. മകൾ ഫാഷൻ ഡിസൈൻ പഠിച്ചിട്ടുണ്ട്. ഒരു കട തുടങ്ങിയാൽ അവൾക്കും കുഞ്ഞിനും ജീവിക്കാമെന്നും അതിന് വേണ്ടി എല്ലാവരും സഹായിക്കണമെന്നും ഷക്കീല അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments


Back to top button