CinemaMollywoodNEWS

അഭിനയം നിര്‍ത്തിക്കൂടെ എന്ന് പാര്‍വതി ചോദിച്ചു, പക്ഷെ ഞാന്‍ പറഞ്ഞത് ഇതാണ്: ജയറാം പറയുന്നു

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ജയറാം പാര്‍വതി താര ദമ്പതികള്‍ വിവാഹിതരായത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത പുതിയ കരുക്കള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ജയറാമിന്റെ പ്രണയം പാര്‍വതി മനസിലാക്കുന്നത്.

 കമല്‍ സംവിധാനം ചെയ്ത ശുഭയാത്ര എന്ന ചിത്രത്തിന് ശേഷമാണ് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടുള്ള ജയറാം പാര്‍വതി വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം പാര്‍വതി ബിഗ്‌ സ്ക്രീന്‍ മോഹം ഉപേക്ഷിക്കുകയും ചെയ്തു.

ജയറാം അഭിനയം തുടരാന്‍ തീരുമാനമേടുത്തപ്പോള്‍ പാര്‍വതി ജയറാമിനോടും സിനിമ ഉപേക്ഷിച്ചുടെ എന്ന് ചോദിച്ചിരുന്നു, മുന്നോട്ടുള്ള യാത്രയ്ക്ക് പണം ആവശ്യം ഉണ്ട് സിനിമ ഇല്ലാതിരുന്നാല്‍ നമ്മള്‍ പട്ടിണിയായി പോകും എന്നായിരുന്നു ജയറാമിന്റെ മറുപടി, എന്തെങ്കിലും ബിസിനസ്സ് ചെയ്തു കുടുംബം പുലര്‍ത്താമെന്ന പാര്‍വതിയുടെ തീരുമാനത്തെ ജയറാം സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു.
പതിനഞ്ചോളം സിനിമകളിലാണ് ജയറാം പാര്‍വതി താരദമ്പതികള്‍ ഒന്നിച്ച് അഭിനയിച്ചത്. ജയറാമിന്റെ ആദ്യ ചിത്രമായ അപരനില്‍ ജയറാമിന്റെ സഹോദരി വേഷത്തിലാണ് പാര്‍വതി അഭിനയിച്ചത്.

‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’, ‘പ്രാദേശിക വാര്‍ത്തകള്‍’, ‘ശുഭയാത്ര’ അങ്ങനെ നിരവധി സിനിമകളില്‍ ഇവര്‍ ജോഡികളായും അഭിനയിച്ചു. 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം.

shortlink

Related Articles

Post Your Comments


Back to top button