Latest NewsMollywood

കാളിദാസിന്റെ മിസ്റ്റര്‍ ആൻഡ് മിസ്സ് റൗഡിയുടെ ട്രെയിലർ പുറത്ത്

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രമാണ് മിസ്റ്റര്‍ ആൻഡ് മിസ്സ് റൗഡി. ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. ഗംഭീര സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. അപർണ ബലമുരളിയാണ് ചിത്രത്തിലെ നായിക.

ജീത്തു തന്നെയാണ് ചിത്രത്തിന്‍രെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും ചര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിന്‍ ബെന്‍സണ്‍, വിജയ്ബാബു, ശരത് സഭ, സായികുമാര്‍, വിജയരാഘവന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു.

https://www.youtube.com/watch?time_continue=6&v=ziuzsxLpQfc

shortlink

Related Articles

Post Your Comments


Back to top button