Latest NewsMollywood

പത്മഭൂഷണും വിവാഹവാർഷികവും ആശിർവാദിന്റെ പിറന്നാളും ഒരുമിച്ച് ആഘോഷിച്ച് മോഹൻലാൽ

മലയാളികളുടെ അഭിമാന താരമായ മോഹൻലാലിന് പത്മഭൂഷൺ കിട്ടിയത് അധികം സന്തോഷം തരുന്ന കാര്യമാണ്. ഹൈദരാബാദിൽ ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണ് മോഹൻലാൽ പുരസ്ക്കാര നേട്ടം ആഘോഷിച്ചത്. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ഇരട്ടി സന്തോഷമാണ് മോഹൻലാലിനിപ്പോൾ കാരണം ചിത്രത്തിലെ മറ്റൊരു താരമായ തമിഴ്നടൻ പ്രഭുവിന്റെ വിവാഹ വാർഷികവും നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിന്റെ പിറന്നാളും ഇതോടൊപ്പം താരം ആഘോഷിക്കുകയുണ്ടായി. സംവിധായകൻ പ്രിയദർശൻ, നടൻ അർജുൻ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവരുടെ സാന്നിധ്യം ചടങ്ങിലുണ്ടായിരുന്നു. കേക്കു മുറിച്ചാണ് സന്തോഷ ദിനം ഏവരും ചേർന്ന് ആഘോഷമാക്കിയത്.

https://www.facebook.com/ActorMohanlal/videos/226311261651143/

shortlink

Related Articles

Post Your Comments


Back to top button