Latest NewsTollywood

ബോളിവുഡിന് ശേഷം പ്രിയ വാരിയര്‍ ടോളിവുഡിലേക്ക്

അഡാറ് ലൗവിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ നായിക പ്രിയ വാരിയർ ആദ്യ ബോളിവുഡ് ചിത്രത്തിന് ശേഷം ടോളിവുഡിലേക്ക് പോകുന്നു.തെന്നിന്ത്യന്‍ സൂപ്പര്‍ താരം നാനിയുടെ നായികയായിട്ടാണ് പ്രിയ ടോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

നാനിയുടെ പുതിയ തെലുങ്ക് ചിത്രത്തില്‍ നായികയായി പ്രിയ വാരിയര്‍ എത്തുന്നു.പിസി ശ്രീറാമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മലയാളി സംവിധായകന്‍ പ്രശാന്ത് മാമ്പിള്ളിയുടെ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ ബോളിവുഡില്‍ അങ്ങേറ്റം കുറിച്ചത്. ആദ്യം പുറത്തു വന്ന ചിത്രത്തിന്റെ ട്രെയിലറിനു മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നാനിയുടെ നായികയാകാന്‍ പ്രിയ വാര്യരെ ക്ഷണിച്ചുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button