CinemaGeneralLatest NewsNEWSSocial MediaTollywoodWOODs

മൃണാൽ ഠാക്കൂർ മികച്ച അഭിനേത്രിയാണ്, നടിയെ പുകഴ്ത്തി തെലുങ്ക് സൂപ്പർ താരം നാനി

പുഞ്ചിരിച്ചു മാത്രം നടക്കുന്ന നടിയാണ് മൃണാളെന്നും നാനി

നടി മൃണാൾ താക്കൂറിനെ പുകഴ്ത്തുകയാണ് തെലുങ്ക് സൂപ്പർ താരം നാനി. ഒപ്പം പ്രവർത്തിക്കാൻ വളരെ “ചിൽ” ആയ വ്യക്തിയാണ് മൃണാൾ എന്നും മികച്ച അഭിനേത്രിയാണെന്നും താരം പറയുന്നു. മൃണാൾ എല്ലായ്പ്പോഴും കൂളാണ്, അതിനാൽ തന്നെ ഒപ്പം അഭിനയിക്കാൻ വളരെ എളുപ്പമാണെന്നും നാനി പറഞ്ഞു.

ഒരുമിച്ചുള്ള രംഗങ്ങൾ ചിത്രീകരിച്ചപ്പോൾ എല്ലാം ശരിയാണെന്ന് തോന്നിയിരുന്നു, ഓൺ സ്ക്രീൻ അഭിനയം മികച്ച അനുഭവമായിരുന്നുവെന്നും താരം. അനായാസമായാണ് മൃണാൾ അഭിനയിക്കുന്നത്. സെറ്റിൽ എല്ലായ്പ്പോഴും സന്തോഷത്തോടെ പുഞ്ചിരിച്ചു മാത്രം നടക്കുന്ന നടിയാണ് മൃണാളെന്നും നാനി പുകഴ്ത്തി.

ഇരുവരും അഭിനയിച്ച ഹായ് നണ്ണാ എന്ന ചിത്രത്തിലെ അനുഭവങ്ങളാണ് നാനി പ്രത്യേകം എടുത്ത് പറഞ്ഞത്. നാനിയെ പോലൊരു കലാകാരന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണെന്നും തന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും നടി മൃണാൾ അറിയിച്ചു. ഡിസംബർ 21 നാണ് ഇരുവരുടെയും ചിത്രമായ ഹായ് നണ്ണ റിലീസിനെത്തുന്നത്.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button