CinemaMollywoodNEWSUncategorized

ഒടുവില്‍ ദൈവദൂതനെപ്പോലെ അദ്ദേഹം ജീപ്പില്‍ വന്നിറങ്ങി: സ്ഫടികത്തിലെ അടി രംഗത്തെക്കുറിച്ച് ഭദ്രന്‍

ഭദ്രന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ‘സ്ഫടികം’, മാസും ക്ലാസും ചേര്‍ന്ന മാസ്മരിക സൃഷ്ടി, മോഹന്‍ലാലിന്‍റെ താരപദവിക്കും സ്ഫടികം എന്ന സിനിമ വലിയ ഗുണം ചെയ്തിരുന്നു.ചങ്ങനാശ്ശേരി ചന്തയില്‍ ആട് തോമയുടെ സംഘട്ടനരംഗം ചിത്രീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും, അന്നത്തെ അവിടുത്തെ പോലീസ് ഉദ്യോഗസ്ഥനാണ് അതിനു അവസരമോരുക്കിയതെന്നും ഒരു പ്രോഗ്രാമില്‍ സംസാരിക്കവേ ഭദ്രന്‍ വ്യക്തമാക്കി.

 

‘സിനിമയിലെ പ്രധാന ആക്ഷന്‍ രംഗം അവിടെ ചിത്രീകരിക്കാന്‍ കഴിയില്ല എന്നായിരുന്നു ആദ്യം കരുതിയിരുന്നത്, അങ്ങോട്ടേക്ക് കയറാന്‍ പറ്റാത്തവിധം ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു, ഒടുവില്‍ ദൈവദൂതനെപ്പോലെ അദ്ദേഹം ജീപ്പില്‍ വന്നിറങ്ങി, അവിടുത്തെ ഉയര്‍ന്ന പദവി വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു അത്, സാര്‍ നിങ്ങള്‍ക്ക് സിനിമ ഷൂട്ടിംഗ് ചെയ്യണമോ? എന്നായിരുന്നു എന്നോടുള്ള അദ്ദേഹത്തിന്റെ ചോദ്യം. ഒടുവില്‍ സിനിമാ സ്റ്റൈലില്‍ ആളുകള്‍ക്കിടയിലേക്ക് ചാടി ഇറങ്ങി എല്ലാവരെയും അടിച്ച് ഒതുക്കി, ഞങ്ങള്‍ക്ക് സിനിമ ചിത്രീകരിക്കാനുള്ള അവസരം അദ്ദേഹം ഒരുക്കി തന്നു’. ഭദ്രന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button