BollywoodGeneralLatest News

തന്റെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി സൂപ്പര്‍താരം; ആരാധകര്‍ ഞെട്ടലില്‍

ഒരുകാലത്ത് ബോളിവുഡിനെ ഇറക്കി മറിച്ച താരമായിരുന്നു അനിൽ കപൂർ. 62 – ആം വയസ്സിലും സിനിമാ ലോകത്ത് സജീവമായ താരം ഒരു രോഗത്തിന്റെ പിടിയിലാണെന്നു വെളിപ്പെടുത്തല്‍. തന്റെ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് അനില്‍ കപൂര്‍ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ‘കാൽസിഫിക്കേഷൻ’ എന്ന രോഗമാണ് താരത്തെ പിടികൂടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വലത് തോളിനെയാണ് രോഗം ബാധിച്ചിരിക്കുന്നത്.

‘‘കുറച്ചു കാലമായി രോഗം അലട്ടുന്നു. ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ട്. ’’– അദ്ദേഹം പറഞ്ഞു.

ആശങ്കപ്പെടാനൊന്നുമില്ലെന്നും മുന്നോട്ട് പോയേ പറ്റൂവെന്നും വ്യക്തമാക്കിയ താരം വിദഗ്ധ ചികിത്സക്കായി ഏപ്രിലിൽ ജർമനിയിലേക്ക് പോകാനിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button