GeneralKollywoodLatest News

വിജയ് സേതുപതിയെ കാണാൻ അപരന്‍; ആരാധകനെ ഞെട്ടിച്ച്‌ താരം

തെന്നിന്ത്യന്‍ താരമക്കള്‍ വിജയ്‌ സേതുപതി ആലപ്പുഴയിൽ തന്റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ്. നിരവധി ആരാധകരാണ് താരത്തെ കാണാനെത്തുന്നത്. എത്തുന്ന ആരെയും നിരാശരാക്കാത്ത താരത്തിനെക്കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.

നിരവധി സ്റ്റേജുകളിൽ വിജയ് സേതുപതിയായി വേഷമിടുന്ന അജിത്‌ ചെങ്ങരെയാണ് താരത്തെ കാണാന്‍ എത്തിയത്. വിജയ് സേതുപതിയായി താന്‍ വേഷമിട്ടതിന്റെ ചിത്രങ്ങൾ കൊണ്ട് തയ്യാറാക്കിയ ഒരു കൊളാഷുമായാണ് അജിത് താരത്തെ കാണാൻ ചെന്നത്. ഇതിൽ ഒരു ഓട്ടോഗ്രാഫ് തരുമോയെന്ന് ചോദിച്ച അജിത്തിനോട് വിജയ് സേതുപതി തിരിച്ചും ഒരു ഓട്ടോഗ്രാഫ് ചോദിച്ചാണ് അമ്പരപ്പിച്ചത്. താരത്തെ കണ്ട അനുഭവത്തോടൊപ്പം വവീഡിയോയും അജിത്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യം ഞാൻ ഷെയർ ചെയ്യുന്നു ..മക്കൾ സെൽവം വിജയ് സേതുപതിയുടെ ഫിഗർ ആ മനുഷ്യ സ്നേഹിയായ സാധാരണക്കാരനായ ജാടയില്ലാത്ത താരത്തിന് മുൻപിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.. ഓട്ടോഗ്രാഫ് ചോദിച്ച എന്നോട് തിരിച്ചു ഓട്ടോഗ്രാഫ് ചോദിച്ചപ്പോൾ ശരിക്കും ആ എളിമത്വം അനുഭവിക്കാൻ കഴിഞ്ഞു.” – അജിത്‌ കുറിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button