BollywoodGeneral

ബിക്കിനിയില്‍ അതീവ ഗ്ലാമറായി താര സുന്ദരി; മതിയാക്കൂ എന്ന് ദീപിക

ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പലപ്പോഴും പങ്കുവയ്ക്കുകയും വിമര്‍ശനങ്ങള്‍ക്ക് ഇരയാകുകയും ചെയ്യുന്നത് വാര്‍ത്തയാകാറുണ്ട്. ബിക്കിനിയില്‍   അതീവ ഗ്ലാമറായി ബോളിവുഡ് താരം കത്രീന കെയ്ഫ്. വെള്ളത്തില്‍ മുങ്ങിനിവര്‍ന്നുള്ള മനോഹരമായ ചിത്രം ആരാധകര്‍ക്കായി നടി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

വളരെപ്പെട്ടന്ന് തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. അനുഷ്‌ക ശര്‍മ, ദിയാ ശര്‍മ, സംവിധായകന്‍ കബീര്‍ഖാന്‍, കത്രീനയുടെ ഫിറ്റ് നെസ് ട്രയിനര്‍ യാസ്മിന്‍ കറാച്ചിവാല തുടങ്ങിയ പ്രമുഖര്‍ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ദീപികയുമായുള്ള വാക്ക് പോരാണ്‌. ചുവന്ന ഷോട്ട് ധരിച്ച്‌ ചുവന്ന ബൈക്കിന് സമീപം നില്‍ക്കുന്ന രീതിയിലുള്ള കത്രീനയുടെ വീഡിയോയ്ക്ക് താഴെ നിരവധി ഫയര്‍ ഇമേജ് വന്നതോടെ മതിയാക്കൂ എന്ന് അഭിപ്രായപ്പെട്ട് ബോളിവുഡ് താരം ദീപിക പദുക്കോണ്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത് വിമര്‍ശനത്തിനു ഇരയാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button