BollywoodLatest News

അനുഷ്‌കയ്ക്ക് ഒരു അപര ; ചിത്രങ്ങളും ട്രോളുകളും വൈറല്‍

മിക്ക സിനിമാ താരങ്ങളുടെയും അപരന്മാർ സോഷ്യൽ മീഡിയയിൽ വരുന്നത് പതിവാണ്. ഇപ്പോഴിതാ ബോളിവുഡ് നടിയും ക്രിക്കറ്റ് താരം കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്കയുടെ അപരയാണ് സോഷ്യൽ മീഡിയയിൽ താരമാകുന്നത്.

അനുഷ്‌കയ്ക്ക് അമേരിക്കന്‍ ഗായിക ജൂലിയ മൈക്കിള്‍സുമായി സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ജൂലിയ മൈക്കിള്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് അനുഷ്‌കയുമായി സാമ്യം കണ്ടെത്താൻ കാരണമായത്.

ജൂലിയയെ പോലെ മുടിക്ക് നിറം മാറ്റിയാല്‍ അനുഷ്‌ക ശര്‍മ്മയും കാണാന്‍ അതുപോലെയാകുമെന്നാണ് പറയുന്നത്. രണ്ടുപേരും ഇരട്ട സഹോദരിമാരെ പോലെയുണ്ടെന്ന് മറ്റ് ചില ആരാധകര്‍ പറയുന്നു.അനുഷ്‌കയെക്കാള്‍ ജൂലിയക്കാണ് അനുഷ്‌കയുടെ ഛായ എന്നാണ് വേറെ ചിലരുടെ കണ്ടെത്തല്‍.
ജൂലിയയുടെ ചിത്രവുമായി വിരാടിനെയും അനുഷ്‌കയെയും പലരും ടാഗും ചെയ്തിട്ടുണ്ട്.

ഇത് കൂടാതെ നിരവധി ട്രോളുകളും താരങ്ങളുടെ ചിത്രങ്ങള്‍ വച്ച് സോഷ്യല്‍ ലോകത്ത് പ്രചരിക്കുന്നത്. ഇന്ത്യന്‍ പെണ്‍കുട്ടികള്‍ വിദേശത്ത് പോകുന്നതിന് മുന്‍പും ശേഷവും എന്നാണ് അനുഷ്‌കയുടെ സൂയി ദാഗ എന്ന സിനിമയിലെ ഒരു ചിത്രവും ജൂലിയയുടെ ചിത്രവും ചേര്‍ത്ത് വച്ചുകൊണ്ടുള്ള ഒരു മീമില്‍ പറയുന്നത്.

https://www.instagram.com/p/BtO33K6hhXq/

https://twitter.com/Yash__Aamirian/status/1091954950106533888

shortlink

Related Articles

Post Your Comments


Back to top button