GeneralLatest NewsTV Shows

വെള്ളപ്പാച്ചിലിൽ ഒരു പാറയുടെ അടിയിൽ കുടുങ്ങി. ശ്വാസം മുട്ടി മരണത്തെ മുമ്പിൽ കണ്ട നിമിഷത്തെക്കുറിച്ച് നടി സ്വാസ്തിക

ബിഗ്‌ സ്ക്രീന്‍- മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടതാരമാണ് സ്വാസ്തിക. ദത്തു പുത്രി എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കീഴടക്കിയ സ്വാസ്തിക മരണത്തെ മുഖാ മുഖം കണ്ട നിമിഷത്തെക്കുറിച്ച് തുറന്നു പറയുന്നു.

”ദത്തുപുത്രി എന്ന സീരിയലിന്റെ ഷൂട്ടിങ്ങിന് ഇടയിലാണു മരണത്തെ മുഖാമുഖം കണ്ട സംഭവം. സീരിയലിനു വേണ്ടി ഒരു ഉരുൾപൊട്ടൽ കൃത്രിമമായി സൃഷ്ടിക്കുന്നുണ്ട്. മെഗാസീരിയൽ രംഗത്ത് ആദ്യമായിട്ടായിരുന്നു അത്രയും സാഹസികമായി ഒരു പ്രകൃതി ദുരന്തം ചിത്രീകരിക്കുന്നത്. മണ്ണെടുത്തു കൊണ്ടിരിക്കുന്ന കുന്നിനു മുകളിൽ നിന്ന് അതിശക്തമായി വെള്ളം പമ്പ് ചെയ്താണ് ഉരുൾപൊട്ടലും കനത്തമഴയും സൃഷ്ടിക്കുന്നത്.

അങ്ങനെ ഷൂട്ടിങ് തുടങ്ങി. അതിശക്തമായി ചെളി വെള്ളം ഒഴുകിയെത്തി. വലിയ പാറ കഷ്ണങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു.‌ ഞാൻ അടിതെറ്റി വീണു. വെള്ളപ്പാച്ചിലിൽ ഒരു പാറയുടെ അടിയിൽ കുടുങ്ങി. ശ്വാസം മുട്ടി മരണത്തെ മുമ്പിൽ കണ്ട നിമിഷങ്ങളായിരുന്നു അത്. ആ ചിത്രീകരണത്തിനിടയിൽ സെറ്റിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു.”

ജനപ്രിയ പരമ്പര സീതയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് താരം ഇപ്പോള്‍.

shortlink

Related Articles

Post Your Comments


Back to top button