GeneralLatest NewsMollywood

എനിക്ക് അയാളയോ, ആ കഥയോ ഓര്‍മയില്ല; കഥ മ്ലേഛമെന്നു പറഞ്ഞ് അപമാനിച്ചതിനെക്കുറിച്ച് ലാല്‍

തന്റെ കഥ മ്ലേഛമെന്നു പറഞ്ഞ് ലാല്‍ അപമാനിച്ചെന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ആരോപണത്തിന് മറുപടിയുമായി നടന്‍ ലാല്‍. സനലിന്റെ പുതിയ ചിത്രമായ ചോലയിലെയ്ക്ക് ലാളിനെയാണ് ആദ്യം പരിഗണിച്ചതെന്നും എന്നാല്‍ കഥാപാത്രം കൊള്ളില്ല എന്ന് പറഞ്ഞു അപമാനിക്കുക ആയിരുന്നുവെന്നും സനല്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ ഈ പറയുന്ന സിനിമയെക്കുറിച്ചോ സംവിധായകനെക്കുറിച്ചോ താന്‍ ഓര്‍ക്കുന്നപോലുമില്ലെന്നാണ് ലാലിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ‘എനിക്ക് അയാളായോ, ആ കഥയോ ഓര്‍മയില്ല. അങ്ങനെയൊക്കെ ഓര്‍ത്തിരിക്കാന്‍ ആണെങ്കില്‍ ഈ ലോകത്ത് എന്തൊക്കെ കാര്യങ്ങള്‍ ഓര്‍ത്തിരിക്കണം. ആ കഥാപാത്രം മ്ലേച്ഛമാണെന്ന് ഞാന്‍ പറഞ്ഞെന്നല്ലേ അദ്ദേഹം പറഞ്ഞത്. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായിരിക്കും. മ്ലേച്ഛമായതുകൊണ്ടു തന്നെയായിരിക്കും ഞാന്‍ അങ്ങനെ പറഞ്ഞത്;’

ചോലയില്‍ ജോജു ചെയ്ത കഥാപാത്രത്തിനായി ലാലിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ ഇത്തരം മ്ലേച്ഛമായ കഥാപാത്രം ചെയ്യാനാണോ നിങ്ങള്‍ എന്നെ സമീപിച്ചതെന്നും നിങ്ങള്‍ക്കിത് എന്നെ വെച്ച് എങ്ങനെ ആലോചിക്കാന്‍ സാധിച്ചു എന്നുമായിരുന്നു ലാലിന്റെ പ്രതികരണമെന്നും  സനല്‍കുമാര്‍ വെളിപ്പെടുത്തി. ആ കഥാപാത്രം ചെയ്യാന്‍ പറ്റില്ല എന്നു പറഞ്ഞ് തന്നെ പറഞ്ഞയയ്ക്കുകയാണ് ലാല്‍ ചെയ്തതെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതേ കഥാപാത്രത്തെ കുറിച്ച് ജോജുവിനോട് പറഞ്ഞപ്പോള്‍ വളരെ എക്സൈറ്റഡ് ആയെന്നും ഉടന്‍ തന്നെ ചെയ്യാമെന്നേല്‍ക്കുകയാണുണ്ടായതെന്നും സംവിധായകന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ജോജുവിന് കിട്ടുന്നത് ചോലയിലെ അഭിനയം കൂടി പരിഗണിച്ചാണ്.

shortlink

Related Articles

Post Your Comments


Back to top button