GeneralLatest NewsMollywood

നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനാകുന്നു; വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ കാണാം

ലിവിങ് ടുഗെതര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ യുവതാരം ഹേമന്ത് മേനോന്‍ വിവാഹിതനാകുന്നു. നിലീന നായരാണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു.

ജീവിതത്തിലെ ഇനിയുള്ള കാലം മുഴുവന്‍ ശല്യപ്പെടുത്താനായി ഞാനൊരുവളെ കണ്ടെത്തി. അവള്‍ സമ്മതവും മൂളി. നമ്മുടെ യാത്ര പരിപൂര്‍ണമാകണമെന്നില്ല. എങ്കിലും അത് നമ്മുടേത് മാത്രമാണ്. അവസാനം വരെ നിന്നോടു ഞാന്‍ ചേര്‍ന്നിരിക്കും.’ എന്ന് ഹേമന്ദ് ഫേസ്ബുക്കില്‍ കുറിച്ചു.

ഓര്‍ഡിനറി, ചട്ടക്കാരി,ഡോക്ടര്‍ ലവ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച താരമാണ് ഹേമന്ത്.

shortlink

Post Your Comments


Back to top button