Latest NewsMollywood

മമ്മൂട്ടിയല്ല; ഫഹദാണ് നായകന്‍!!

നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച്‌ മമ്മൂട്ടിയും ഫാസിലും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

സംവിധായകനില്‍ നിന്നും നടനിലെയ്ക്ക് ചുവടുമാറിയിരിക്കുകയാണ് ഫാസില്‍. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച്‌ മമ്മൂട്ടിയും ഫാസിലും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സംവിധായകനായ സിദ്ദിഖ് ചിത്രത്തിന് കഥയൊരുക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്ത ഈ വാര്‍ത്തയേക്കുറിച്ച്‌ ഫാസില്‍.

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇങ്ങനെയൊരു സിനിമയെക്കുറിച്ച്‌ തനിക്ക് യാതൊരറിവുമില്ലെന്നും ഫാസില്‍ പറയുന്നു. മകനായ ഫഹദ് ഫാസിലിനെ നായകനാക്കി സിനിമയൊരുക്കാനുള്ള ആലോചനയിലാണ് താനെന്ന് അദ്ദേഹം പറയുന്നു. ഫഹദിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യാനിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നതും അദ്ദേഹമാണ്..

പ്രിയദര്‍ശന്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ഫാസില്‍ പ്രമുഖ വേഷത്തില്‍ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button