GeneralKollywoodLatest News

‘നിങ്ങള്‍ക്ക് മര്യാദ ഉണ്ടെന്നാണ് കരുതിയത്, അത് തെറ്റിപ്പോയി’; നടനെതിരെ ട്രാന്‍സ്‌ജെന്‍ഡറുകള്‍

പണത്തിന് വേണ്ടിയാണെങ്കിലും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്

മലയാളത്തിന്റെ പ്രിയ നടന്‍ ഫഹദ് ഫാസിലും വിജയ്‌ സേതുപതിയും ഒന്നിച്ച ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ശില്പ എന്ന ട്രാന്‍സ്‌ജെന്‍ഡറായി വിജയ്‌ സേതുപതി എത്തിയ ചിത്രത്തിനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട്ടിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകള്‍. ചിത്രത്തില്‍ കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ട്രാന്‍സ്‌ജെന്‍ഡര്‍ രേവതിയും ചില ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പറയുന്നു.

ത്യാഗരാജന്‍ കുമാരരാജയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ മുംബൈയില്‍ ജീവിക്കുന്ന കാലത്ത് രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയി പിച്ചക്കിരുത്തുന്നതില്‍ താനും അറിയാതെ ഭാഗമായിപ്പോയെന്ന് ശില്‍പ്പ എന്ന കഥാപാത്രം കുറ്റസമ്മതം നടത്തുന്ന രംഗമുണ്ട്. ഇതിനെതിരേയാണ് രേവതിയുടെ പ്രധാന വിമര്‍ശനം. ഈ രംഗം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ അപമാനിക്കുന്നതാണെന്ന് രേവതി പറയുന്നു. ”വിജയ് സേതുപതി സാറിനോട് മാത്രമാണ് എനിക്ക് പറയാനുള്ളത്. താങ്കളോട് ഞങ്ങള്‍ അളവിലധികം മര്യാദയയും സ്‌നേഹവും കാണിച്ചിരുന്നു. താങ്കള്‍ക്കും ഞങ്ങളോട് അങ്ങനെ തന്നെയാണ് എന്നാണ് ഇതുവരെ കരുതിയിരുന്നത്. സിനിമ എടുക്കുന്നത് പണത്തിനാണ്. എന്നിരുന്നാല്‍ പോലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്ബോള്‍ മറ്റുള്ളവരുടെ വികാരത്തെ മാനിക്കണം.” അവര്‍ പറഞ്ഞു.

തുടക്കത്തില്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്ന വിജയ് സേതുപതിയുടെ കഥാപാത്രം പിന്നീട് സാരി ചുറ്റി വീട്ടിലേക്ക് ചെല്ലുന്ന രംഗത്തെയും അവര്‍ വിമര്‍ശിച്ചു. സിനിമയില്‍ കാണുന്ന പോലെ അത്ര എളുപ്പമല്ല കാര്യങ്ങളെന്നും പണത്തിന് വേണ്ടിയാണെങ്കിലും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ അഭിപ്രായപ്പെട്ടു

shortlink

Related Articles

Post Your Comments


Back to top button