Latest NewsTV Shows

ഗാര്‍ഹിക പീഡനം; യുവനടി വിവാഹമോചനത്തിലേയ്ക്ക്!!!

ചക്രവര്‍ത്തിന്‍ അശോക സാമ്രാട്ട് തുടങ്ങിയവയിലെ നായികയായി തിളങ്ങുന്ന നടിയാണ് സോമ്യ സേത്

ടെലിവിഷന്‍ രംഗങ്ങളിലൂടെ ആരാധക ഹൃദയം കവര്‍ന്ന യുവനടി ഭര്‍ത്താവുമായി പിരിയുന്നതായി റിപ്പോര്‍ട്ട്. ബോളിവുഡിലെ ഹിറ്റ് പരമ്പരകളായ നവ്യ നയെ ധകന്‍ നയെ സവാല്‍, ചക്രവര്‍ത്തിന്‍ അശോക സാമ്രാട്ട് തുടങ്ങിയവയിലെ നായികയായി തിളങ്ങുന്ന നടി സോമ്യ സേത് ആണ് ഭതൃപീഡനത്തെതുടര്‍ന്ന് വിവാഹമോചിതയാകുന്നതെന്നു ഗോസിപ്പ് കോളങ്ങളില്‍ പറയുന്നു.

2017 ജനുവരിയിൽ തന്റെ ദീർഘകാല സുഹൃത്ത് അരുൺ കപൂറുമായി വിവാഹം കഴിച്ചു. അവരുടെ വിവാഹം കഴിഞ്ഞു ഒരു വർഷത്തിനകം, 2017 നവംബറിൽ ഇരുവര്‍ക്കും ഒരു മകൻ ഉണ്ടായി. ഇപ്പോള്‍ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് എല്ലാ വിവാഹചിത്രങ്ങളും അരുണിന്റെ ചിത്രങ്ങളും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. അതോടെ ഇരുവരും തമ്മില്‍ പിരിയുന്ന വാര്‍ത്ത വീണ്ടും സജീവമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button