GeneralLatest NewsMollywood

8000 രൂപ ഇന്ന് കൊടുക്കണം; കൂടുതല്‍ വെളിപ്പെടുത്തലുമായി ബൈജു

അതൊന്നും വെറുതെ പറഞ്ഞതല്ലെന്നും ഇന്ന് ബാക്കി കൊടുക്കാനുള്ള 8000 രൂപ കൊടുക്കണമെന്നും ബൈജു

സഹതാരമായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ബൈജു ശക്തമായ വേഷങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. വന്‍ മുതല്‍ മുടക്കില്‍ പൂര്‍ത്തികരിച്ച ലൂസിഫര്‍, മേരാനാം ഷാജി തുടങ്ങി ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി ശ്രദ്ധനേടുന്ന താരത്തിനായി തിരുവനന്തപുരത്ത് ഒരു കൂറ്റന്‍ കട്ടൗട്ട് വച്ചിരിക്കുകയാണ്. എന്നാല്‍ തനിക്ക് ഫാന്‍സ്‌ ഇല്ലെന്നും താന്‍ തന്നെയാണ് കട്ടൗട്ട് വച്ചതെന്നും ബൈജുവിന്റെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. അതൊന്നും വെറുതെ പറഞ്ഞതല്ലെന്നും ഇന്ന് ബാക്കി കൊടുക്കാനുള്ള 8000 രൂപ കൊടുക്കണമെന്നുമാണ് ബൈജു പറയുന്നത്.

‘അതൊന്നും വെറുതെ പറഞ്ഞതല്ല. അതിനുള്ള അഡ്വാന്‍സ് 7000 രൂപ മാത്രമേ കൊടുത്തിട്ടുള്ളൂ. ബാക്കി കൊടുക്കാനുള്ള 8000 രൂപ ഇന്ന് കൊടുക്കണം’ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. ഇത് സിനിമയിലേക്കുള്ള തന്റെ മൂന്നാം വരവാണെന്നും ഇതില്‍ ശരിയായില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button