CinemaMollywoodNEWS

മമ്മൂട്ടി എന്ന ആക്ടറെ എന്‍റെ തിരക്കഥയില്‍ കിട്ടുക എന്നത് വലിയ ബഹുമതി : തുറന്നു പറഞ്ഞു മുരളി ഗോപി

എന്റെ പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം

ലൂസിഫര്‍ ഹിറ്റായതോടെ മുരളി ഗോപി എന്ന തിരക്കഥാകൃത്ത് കൂടുതല്‍ ശ്രദ്ധ നേടുകയാണ്‌, തന്റെ ചിത്രത്തിന് ആദ്യമായി ലഭിക്കുന്ന വാണിജ്യ വിജയം മുരളി ഗോപിയിലെ എഴുത്തുകാരന്‍ ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ ശരിക്കും ആഘോഷിക്കുകയാണ്, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുമായി സിനിമ ചെയ്ത മുരളി ഗോപി മമ്മൂട്ടിയുമായി അധികം വൈകാതെ  സിനിമ ചെയ്യുമോ?  എന്ന ചോദ്യത്തിന്  മറുപടി നല്‍കുകയാണ്, ഫോറം കേരളത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മുരളി ഗോപിയുടെ പ്രതികരണം….

മമ്മൂട്ടിക്കൊപ്പം വര്‍ക്ക് ചെയ്യണമെന്നത് എന്റെ ആഗ്രഹങ്ങളില്‍ ഒന്നാണ്, എന്റെ പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. ഒരുപാടു പ്ലാന്‍സ് ഉണ്ട് എനിക്ക്, പക്ഷെ അദ്ദേഹമാണ് നമ്മള്‍ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്, മ്മൂട്ടി സാറിനെപ്പോലെ ഒരു ആക്ടറെ എന്റെ സ്‌ക്രിപ്റ്റില്‍ എനിക്ക് കിട്ടുക എന്ന് പറയുന്നത്  വലിയ ബഹുമതിയാണ് മുരളി ഗോപി വ്യക്തമാക്കുന്നു, മമ്മൂട്ടി നായകനായ താപ്പാന എന്ന ചിത്രത്തില്‍ മുരളി ഗോപി പ്രതിനായക വേഷത്തില്‍ അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button