GeneralKollywoodLatest News

ഒരിക്കലും നടിയെ വിവാഹം ചെയ്യരുത്, അത് ഡിവോഴ്‌സില്‍ അവസാനിക്കും; അന്ന് അജിത്തിനെ ഉപദേശിച്ചു

ഞാന്‍ അജിത്തിനെ ഉപദേശിച്ചു. ഒരു സാധാരണ പെണ്‍കുട്ടിയെ വിവാഹം ചെയ്യൂ

താരങ്ങള്‍ തമ്മില്‍ വിവാഹിതരാകുന്നതും ആ ബന്ധങ്ങള്‍ പലപ്പോഴും പെട്ടന്ന് അവസാനിക്കുന്നതും നമ്മള്‍ കാണാറുണ്ട്. തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്ത് മലയാളത്തിന്റെ പ്രിയ താരം ശാലിനിയെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. എന്നാല്‍ ഒരിക്കലും നടിയെ വിവാഹം ചെയ്യരുതെന്ന് അജിത്തിനു സഹ നടന്‍ രമേശ്‌ ഖന്നയില്‍ നിന്നും ഉപദേശം കിട്ടിയിരുന്നു. അമര്‍ക്കളം എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് നടി ശാലിനിയുമായി അജിത്‌ പ്രണയത്തിലാകുന്നത്‌. രണ്ടു കുഞ്ഞുങ്ങളുമായി സന്തോഷത്തോടെ കുടുംബ ജീവിതം മുന്നോട്ട് പോകുകയാണ്. എന്നാല്‍ വർഷങ്ങൾക്കിപ്പുറം ഈ സിനിമയുടെ സെറ്റിൽ വച്ച് നടന്ന രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് രമേഷ്

“അമര്‍ക്കളത്തില്‍ അജിത്തിനൊപ്പം ജോലി ചെയ്യുമ്പോള്‍ അദ്ദേഹം ശാലിനിയുമായി പ്രണയത്തിലാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. ഇതൊന്നുമറിയാതെ ഒരു സുഹൃത്തെന്ന നിലയില്‍ ഒരിക്കലും ഒരു നടിയെ വിവാഹം ചെയ്യരുതെന്നും അത് ഡിവോഴ്‌സില്‍ അവസാനിക്കുമെന്നുമൊക്കെ ഞാന്‍ അജിത്തിനെ ഉപദേശിച്ചു. ഒരു സാധാരണ പെണ്‍കുട്ടിയെ വിവാഹം ചെയ്യൂ, അതാണ് ജീവിതത്തിന് നല്ലതെന്നും പറഞ്ഞുകൊടുത്തു. ചെറുചിരിയോടെ അജിത്ത് അതെല്ലാം കേള്‍ക്കുകയും തല കുലുക്കുകയും ചെയ്തു.

ഞാന്‍ അജിത്തിനോട് സംസാരിക്കുന്നത് കണ്ട് അമര്‍ക്കളത്തിന്റെ സംവിധായകന്‍ സരണ്‍ ദൂരെ മാറി നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം എന്നെ വിളിച്ച് എന്താണ് സംസാരിച്ചതെന്ന് ചോദിച്ചു. ഞാന്‍ ഉപദേശത്തെകുറിച്ച് പറഞ്ഞപ്പോള്‍, അദ്ദേഹം ശാലിനിയും അജിത്തും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്നതായും വെളിപ്പെടുത്തി. സത്യമായിട്ടും അന്ന് ഞെട്ടിയത് പോലെ പിന്നീട് എന്റെ ജീവിതത്തില്‍ ഞെട്ടിയിട്ടില്ല.” രമേഷ് പറയുന്നു

കടപ്പാട്: വനിത

shortlink

Related Articles

Post Your Comments


Back to top button