GeneralLatest NewsMollywood

കൈയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ നടി അമല പോള്‍!!

ഷൂട്ടിംഗിനിടയില്‍ താരത്തിന് പരിക്കേറ്റതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കൈയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ നടി അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ ചിത്രം വൈറലാകുന്നു. നടി അമല പോള്‍ തന്നെയാണ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ഈ ചിത്രം പങ്കുവച്ചത്. അമലയുടെ ഏറ്റവും പുതിയ ചിത്രം ‘അതോ അന്ത പറവൈ പോല’യുടെ ഷൂട്ടിങ്ങിനിടയിലുള്ള ചിത്രമാണിത്.

ഹൊറര്‍-ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണ് ‘അതോ അന്ത പറവൈ പോല’. കാടിനകത്ത് ഒറ്റപ്പെട്ട് പോകുന്ന യുവതിയായാണ് ഈ ചിത്രത്തില്‍ അമല എത്തുന്നത്. ഷൂട്ടിംഗിനിടയില്‍ താരത്തിന് പരിക്കേറ്റതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഡ്യൂപ്പില്ലാതെ സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുന്നതിനിടെ കൈയ്ക്ക് പരിക്കേല്‍ക്കുകയും താരം ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button