CinemaMollywoodNEWS

തൃശൂര്‍ ഭാഷയില്‍ മോളിവുഡ് ഭരിക്കാന്‍ മോഹന്‍ലാലിന്‍റെ ഇട്ടിമാണി!

പത്മരാജന്‍റെ  തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്‍റെ തൃശൂര്‍ സ്ലാഗ് ആരാധര്‍ക്കിടയിലെ ഫേവറൈറ്റ് ആണ്

യുവ നിരയുമായി മോഹന്‍ലാല്‍ കൈകോര്‍ക്കുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഏപ്രില്‍ അവസാനത്തോടെ തൃശൂരില്‍ ചിത്രീകരണം ആരംഭിക്കും. നവാഗതരായ ജിബി ജോജു ടീം സംവിധാനവും രചനയും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ ശൈലിയിലുള്ള കഥാപാത്രമായാണ് രംഗത്തെത്തുന്നത്.

പത്മരാജന്‍റെ  തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്‍റെ തൃശൂര്‍ സ്ലാഗ് ആരാധര്‍ക്കിടയിലെ ഫേവറൈറ്റ് ആണ്, വര്‍ഷങ്ങള്‍ക്കിപ്പുറം തൃശൂരിലെ പ്രാദേശിക ഭാഷ ശൈലിയുമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്, ലൂസിഫറിന്‍റെ വന്‍ വിജയത്തിന് ശേഷം മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുന്ന ആദ്യ ചിത്രമാണ് ഇട്ടിമണി, ആശിര്‍വാദിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button