CinemaMollywoodNEWS

ലൂസിഫര്‍ 2 : ആരാധകരില്‍ ആരവമുണര്‍ത്തി മുരളി ഗോപി

കാര്‍മേഘങ്ങള്‍ മൂടിയ  ആകാശത്തിന് കീഴെ ഒരു കറുത്ത കുതിരയും വെളുത്തകുതിരയും ഒന്നിച്ചു നില്‍ക്കുന്ന  ചിത്രമാണ് മുരളിഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ചത്

ലൂസിഫര്‍ 2 വിന്റെ സാധ്യതകളില്‍ പ്രതീക്ഷ അര്‍പ്പിച്ച് ആരാധകര്‍. മുരളി ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ലൂസിഫര്‍ 2വിന്റെ ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുന്നത്, കേരളത്തില്‍ ലൂസിഫര്‍ തരംഗം അലയടിക്കുമ്പോള്‍ ലൂസിഫര്‍ 2 ഉണ്ടാകുമോയെന്ന് ആരാധകര്‍ പൃഥ്വിരാജിനോടും മുരളി ഗോപിയോടുമൊക്കെ സോഷ്യല്‍ മീഡിയ വഴി അന്വേഷണം നടത്തിയിരുന്നു.

കാര്‍മേഘങ്ങള്‍ മൂടിയ  ആകാശത്തിന് കീഴെ ഒരു കറുത്ത കുതിരയും വെളുത്തകുതിരയും ഒന്നിച്ചു നില്‍ക്കുന്ന  ചിത്രമാണ് മുരളിഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ചത്, ഉടന്‍ തന്നെ ഇത് ലൂസിഫര്‍ 2-ന്റെ സൂചനയാണെന്ന് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

ആഗോള ബോക്സോഫീസില്‍ എട്ടു ദിനം കൊണ്ട് നൂറു കോടിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ലൂസിഫര്‍ കുതിക്കുമ്പോള്‍ നെടുമ്പള്ളി സ്റ്റീഫന്‍റെയും കൂട്ടരുടെയും രണ്ടാം വരവിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

shortlink

Related Articles

Post Your Comments


Back to top button