CinemaMollywoodNEWS

കലാമൂല്യമുള്ള സിനിമകള്‍ ചെയ്യാനല്ല ഞങ്ങള്‍ക്ക് മമ്മൂട്ടി ഡേറ്റ് നല്‍കുന്നത് : ഉദയകൃഷ്ണ

പേരന്‍പും, വിധേയനും പോലെയുള്ള കലാമൂല്യമുള്ള ചിത്രങ്ങള്‍ ചെയ്യാനല്ല മമ്മുക്ക ഞങ്ങള്‍ക്ക് ഡേറ്റ് നല്‍കുന്നത്

മാസ് ശ്രേണിയിലെ വാണിജ്യ ചിത്രങ്ങളെഴുതി കൈയ്യടി വാങ്ങിയ തിരക്കഥാകൃത്താണ് ഉദയകൃഷ്ണ, തന്റെ രചനയില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രം മധുരരാജ കോടികള്‍ മുടക്കുന്ന  നിര്‍മ്മാതാവിന് പണം തിരികെ ലഭിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്യുന്നതാണെന്ന് ഉദയകൃഷ്ണ പ്രതികരിച്ചു, തൊഴിലാളിക്കും മുതലാളിക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമയാണ് ലക്ഷ്യമെന്നും ഉദയകൃഷ്ണ പറയുന്നു.

പേരന്‍പും, വിധേയനും പോലെയുള്ള കലാമൂല്യമുള്ള ചിത്രങ്ങള്‍ ചെയ്യാനല്ല മമ്മുക്ക ഞങ്ങള്‍ക്ക് ഡേറ്റ് നല്‍കുന്നത്, അദ്ദേഹത്തെ അത്തരത്തില്‍ ഉപയോഗപ്പെടുത്താന്‍ മറ്റു ആളുകളുണ്ട്, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍,  തിയേറ്റര്‍ ഉടമകള്‍, ജീവനക്കാര്‍, ഇവരുടെയൊക്കെ സംതൃപ്തിയാണ് പ്രധാനം, ഇത് കഴിഞ്ഞേ വിമര്‍ശകരെ പരിഗണിക്കാറുള്ളൂവെന്നും മലയാളത്തിന്റെ ഹിറ്റ് തിരക്കഥാകൃത്തായ ഉദയകൃഷ്ണ വ്യക്തമാക്കി.

ഏപ്രില്‍-12 നു പ്രദര്‍ശനത്തിനെത്തുന്ന വൈശാഖ്-മമ്മൂട്ടി- ഉദയകൃഷ്ണ ടീമിന്റെ മധുരരാജ ആക്ഷന്‍ ഉള്‍പ്പടെ എല്ലാ പാക്കേജും അടങ്ങിയ ഒരു മാസ് ചിത്രമായിരിക്കുമെന്നാണ് സൂചന, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രം മമ്മൂട്ടി എന്ന താരത്തെയാണ് മുന്നില്‍ നിര്‍ത്തുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button