GeneralLatest NewsMollywood

മധുരരാജ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമം; പതിനാലു വയസുകാരന്‍ പിടിയില്‍

ചിത്രത്തിന്റെ 50 മിനിറ്റോളം പ്രതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു

വൈശാഖ് ഒരുക്കിയ മമ്മൂട്ടിയുടെ പുത്തന്‍ ചിത്രം മധുരരാജ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ്‌. റിലീസ് ചെയ്ത ഉടന്‍ തന്നെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നത് ഇപ്പോള്‍ വര്‍ദ്ധിച്ചു വരുകയാണ്. അതുകൊണ്ട് തന്നെ ചിത്രത്തിന്‍റെ വ്യാജ പതിപ്പുകള്‍ പുറത്തിറങ്ങുന്നതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. ചിത്രം തിയേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരവെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച പതിനാലു വയസുകാരന്‍ പിടിയില്‍.

പെരിന്തല്‍മണ്ണയിലെ തിയേറ്ററിനുള്ളില്‍ വെച്ച് ചിത്രം പകര്‍ത്താന്‍ ശ്രമിക്കവെയാണ് 14കാരനെ മമ്മൂട്ടി ഫാന്‍സ്‌ അസ്സോസിയേഷന്‍ പിടികൂടിയത്. ചിത്രത്തിന്റെ 50 മിനിറ്റോളം പ്രതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഫാന്‍സുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button