CinemaMollywoodNEWS

എംടിയെക്കുറിച്ചും അടൂരിനെക്കുറിച്ചും ഈ ആരോപണങ്ങള്‍ ഇവിടെ ഉയര്‍ന്നിട്ടുണ്ട്: കോപ്പിയടി സംവിധായകനെന്ന ആരോപണത്തിനെതിരെ പ്രിയദര്‍ശന്‍ പറഞ്ഞത്

മറ്റു സിനിമകളുടെ ത്രെഡ് പ്രിയദര്‍ശന്‍ തന്റെ സിനിമകളിലേക്ക് കടം കൊള്ളുന്നതായി പ്രേക്ഷകര്‍ക്കിടയില്‍ പൊതുവേ ഒരു ആക്ഷേപമുണ്ട്

ഇന്ത്യന്‍ സിനിമയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഹിറ്റ് മേക്കറാണ് പ്രിയദര്‍ശന്‍, മലയാളത്തിലും നിരവധി സിനിമകള്‍ ചെയ്തു ഹിറ്റുണ്ടാക്കിയ പ്രിയന്റെ ബാല്യകാലത്തെ സിനിമാ പ്രണയം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഒറ്റ വര്‍ഷം കൊണ്ട് തലസ്ഥാനമായ തിരുവനന്തപുരത്ത് പ്രിയദര്‍ശന്‍ കണ്ടു തീര്‍ത്തത് മൂന്നൂറില്‍പ്പരം സിനിമകളാണ്. മറ്റു സിനിമകളുടെ ത്രെഡ് പ്രിയദര്‍ശന്‍ തന്റെ സിനിമകളിലേക്ക്  കടം കൊള്ളുന്നതായി പ്രേക്ഷകര്‍ക്കിടയില്‍ പൊതുവേ ഒരു ആക്ഷേപമുണ്ട്.

മറ്റു സിനിമകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തന്റെ സിനിമ രൂപപ്പെടുത്തുന്ന പ്രിയദര്‍ശന്‍ കോപ്പിയടി സംവിധായകനെന്ന നിലയില്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്, തനിക്കെതിരെയുള്ള അത്തരം ആരോപണങ്ങളെ തിരുത്തി കൊണ്ടാണ് പ്രിയദര്‍ശന്‍ ഒരു ടിവി അഭിമുഖ പരിപാടിയില്‍ സംസാരിച്ചത്.

എംടിയെക്കുറിച്ചും അടൂരിനെക്കുറിച്ചും ഈ ആരോപണങ്ങള്‍ ഇവിടെ ഉയര്‍ന്നിട്ടുണ്ട് അപ്പോള്‍ എന്നെ പോലെ ഒരാളെക്കുറിച്ച് പറയുന്നതില്‍ അത്ഭുതപ്പെടാനില്ല. എന്റെ ചില സിനിമകള്‍ മറ്റു സിനിമകളുടെ പ്രചോദനമായിട്ടുണ്ട്, എന്നാല്‍ കിലുക്കം തേന്മാവിന്‍ കൊമ്പത്ത് ആര്യന്‍ പോലെയുള്ള സിനിമകള്‍ക്ക് ഇത്  ഒരിക്കലും അവകാശപ്പെടാനാകില്ലെന്നും പ്രിയദര്‍ശന്‍ വിശദീകരിക്കുന്നു.

Tags

Post Your Comments


Back to top button
Close
Close