CinemaKollywoodNEWS

വിജയിക്ക് വീരനായ പ്രതിനായകന്‍ : ഷാരൂഖ്‌ കോളിവുഡില്‍!

ക്ലൈമാക്‌സില്‍ പ്രത്യക്ഷപ്പെടുന്ന 15 മിനിറ്റോളം നീളുന്ന വില്ലന്‍ വേഷത്തില്‍ ഷാരൂഖ്‌ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്

തമിഴ് ഹിറ്റ്മേക്കര്‍ അറ്റ്ലീയും ഇളയദളപതി വിജയും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ ഷാരൂഖ്‌ ഖാന്‍ അഭിനയിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്, വിജയിടെ പ്രതിനായക വേഷത്തില്‍ ഷാരൂഖ്‌ അഭിനയിക്കുമെന്നാണ് വാര്‍ത്ത..തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയും    അറ്റ്‌ലീയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ആരാധകര്‍   അക്ഷമയോടെ കാത്തിരിക്കുകയാണ്.

ക്ലൈമാക്‌സില്‍ പ്രത്യക്ഷപ്പെടുന്ന 15 മിനിറ്റോളം നീളുന്ന വില്ലന്‍ വേഷത്തില്‍ ഷാരൂഖ്‌ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്, ഫുട്‌ബോള്‍ കോച്ചിന്റെ വേഷത്തിലാകും വിജയ്‌  ചിത്രതിലെത്തുക. അറ്റ്‌ലീയും ഷാരൂഖ്‌ ഖാനും കൂടികാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിജയിടെ നായികായി തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര അഭിനയിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമയിലെ പ്രഗല്‍ഭരായ ടെക്നീഷ്യന്മാരും സിനിമയുടെ ഭാഗമാകും, ചെന്നൈ മുംബൈ എന്നിവിടങ്ങളിലാകും ഷാരൂഖ്‌ ഖാന്റെ സീനുകള്‍ ചിത്രീകരിക്കുക, ചിത്രത്തിനായി അഞ്ച് ദിവസത്തെ ഡേറ്റ് ഷാരൂഖ്‌ നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments


Back to top button