BollywoodGeneralLatest News

സിനിമാ നിര്‍മ്മാണ കമ്പിനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഗോഡൗണില്‍ വന്‍ തീപിടുത്തം

മുംബൈയിലെ കാമാ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലുളള ഗോഡൗണിലാണ് ഇന്നലെ പുലര്‍ച്ചെ തീപിടുത്തമുണ്ടായത്.

സിനിമാ നിര്‍മ്മാണ കമ്പിനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഗോഡൗണില്‍ വന്‍ തീപിടുത്തം. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ മുംബൈയിലെ കാമാ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലുളള ഗോഡൗണിലാണ് ഇന്നലെ പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. 12ഓളം ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീയണച്ചത്.

കരണ്‍ ജോഹര്‍ തന്റെ സിനിമാ ജീവിതത്തിലെ ആമൂല്യ ശേഖരങ്ങള്‍ സൂക്ഷിച്ചിരുന്നത് ഇവിടെയാണ്. ഗോഡൗണിന്റെ ഒന്നാം നിലയില്‍ ഉണ്ടായ തീപിടുത്തം മൂന്ന് നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷവും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിരുന്നില്ല. എണ്‍പതുകള്‍ മുതലുള്ള കരണിന്റെ സ്മാരക സൂക്ഷിപ്പുകളാണ് തീപിടുത്തത്തില്‍ കത്തിയമര്‍ന്നത്. പുസ്തകങ്ങളും കലാസാമഗ്രികളുമടക്കം നിരവധി അമൂല്യവസ്തുക്കള്‍ കത്തി നശിച്ചു.

shortlink

Related Articles

Post Your Comments


Back to top button