CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

വാട്സാപ്പ് കൂട്ടായ്മയിൽ നിന്നും സിനിമാ നിർമ്മാണ രംഗത്തേക്ക്

കൊച്ചി: സിനിമയിലെ എല്ലാമേഖലകളിലും സജീവമാകാൻ ആഗ്രഹിക്കുന്നവരെ ഒന്നിപ്പിച്ച് നിർത്തി ഗോൾഡൻ സ്‌ട്രോം എന്റെർടൈൻമെന്റ്സ്, ലൈഫ് ടൈം മെമ്പർഷിപ്പിലൂടെ ഒരു കൂട്ടായ്മ രൂപീകരിച്ചു. പ്രോഫിറ്റ് ഷെയറിംഗ് എന്ന വ്യത്യസ്തമായ ആശയം വഴി സിനിമാ സ്വപ്നങ്ങൾക്ക് നിറപകിട്ടേകാൻ തുടക്കം കുറിച്ച ഈ സംരംഭത്തിന്റെ ഉത്ഘാടനവും ലോഗോ പ്രകാശനവും മെമ്പർഷിപ്പ് കാർഡിന്റെ വിതരണോത്ഘാടനവും ജൂലൈ മുപ്പത് ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് എറണാകുളം ചിറ്റൂർ റോഡിൽ വൈഎംസിഎ ജംഗ്‌ഷനിലുള്ള പേൾ പാലസ് ഹോട്ടലിൽ വെച്ചു നിർമ്മാതാവ് ബാദുഷയും സംവിധായകൻ ആലപ്പി അഷറഫും ചേർന്ന് നിർവഹിച്ചു.

മിമിക്രിയിൽ നിന്നും സിനിമയിലെത്തി സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ്, പ്രൊഡ്യൂസർ, ഡിസ്ട്രിബ്യൂട്ടർ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച  ആലപ്പി അഷ്‌റഫ്‌, നിർമ്മാതാവ് ബാദുഷ എന്നിവർ തിരി തെളിച്ചു. തുടർന്ന് പ്രൊഡ്യൂസറും ജേസി ഫൗണ്ടേഷന്റെ ചെയർമാനുമായ ജെജെ കുറ്റിക്കാട്, ഈ സംരംഭത്തിന്റെ ഭാരവാഹികൾ ആയ കൃഷ്ണ വർമ രാജ, സുനിൽ കെഎസ്, സിയാ വഹാബ്, ജിൻസ് പള്ളിപ്പറമ്പിൽ എന്നിവർ ചേർന്ന്  കർമ്മം പൂർത്തീകരിച്ചു.

ചലച്ചിത്ര അവാർഡ് വിവാദം, രഞ്ജിത് ഇടപെട്ടെന്ന് നേമം പുഷ്പരാജ്, കുറിപ്പും ഓഡിയോയും പുറത്ത് വിട്ട് സംവിധായകൻ വിനയൻ

ഗോൾഡൻ സ്‌ട്രോമിന്റെ ലോഗോ പ്രകാശനം നിറഞ്ഞ സദസ്സിൽ വെച്ച് ബാദുഷയും ആലപ്പി അഷറഫും കൂടി നിർവഹിച്ചു. ലോഗോ ഡിസൈൻ ചെയ്ത അബ്ദുൾ റഫീഖിനെ ബാദുഷ ഷീൽഡ് നൽകിയും ആലപ്പി അഷ്‌റഫ്‌ പൊന്നാടയണിയിച്ചും ആദരിച്ചു. ഗോൾഡൻ സ്‌ട്രോം എന്റെർടൈൻ മെന്റിന്റെ ലൈഫ് ടൈം മെമ്പർഷിപ്പ് കാർഡിന്റെ വിതരണോത്ഘാടനം ജിജോ ജോണിന് വേണ്ടി സുഹൃത്ത് അനൂപിന് മെമ്പർഷിപ്പ് കാർഡും ഷീൽഡും നൽകി ബാദുഷ നിർവഹിച്ചു.

വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെ സിനിമയെ ജനകീയമാക്കി മാറ്റുവാനുള്ള ഗോൾഡൻ സ്‌ട്രോം എന്റെർടൈൻമെന്റിന്റെ ലക്ഷ്യം, സിനിമയിൽ ഒന്നുമാകാതെ തഴയപ്പെട്ടുപോകുന്ന ആളുകളെ കൈപിടിച്ച് ചേർത്ത് നിർത്തി സിനിമചെയ്യുവാനും അതിൽ നിന്നും ലഭിക്കുന്ന വരുമാനം എല്ലാവരിലേക്കും പകർന്നു നൽകുവാനും കൂടി ആണ്‌. സിനിമയെ സ്നേഹിക്കുന്ന ഏതൊരാൾക്കും ഈ കൂട്ടായ്മയിൽ പങ്കാളിയാകുവാനും സിനിമ എന്ന തങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കി മാറ്റുവാനും സാധിക്കും.

‘അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്’: തുറന്ന് പറഞ്ഞ് രജനീകാന്ത്

ഐക്യമത്യം മഹാബലം എന്ന വാചകത്തെ അന്വർത്ഥമാക്കുന്ന ഈ സംരംഭം വരും നാളുകളിൽ വലിയൊരു ചർച്ചാവിഷയമാകുകയും നിരവധി സിനിമകളിലൂടെ എല്ലാ സിനിമാ പ്രവർത്തകർക്കും ഒരുമയോടെ പ്രവർത്തിക്കുകയും അവരുടെ വെൽഫെയറിനായി ഒട്ടേറെ കാര്യങ്ങൾ നടപ്പിലാക്കുകയും ചെയ്യും എന്നുള്ളത് തീർച്ചയാണ്. ഈ കൂട്ടായ്മയുടെ ആദ്യ സിനിമ 3 പുതിയ ഡയറക്ടേഴ്സ് ഒരുമിച്ച് സംവിധാനം ചെയ്യുന്നു എന്നത് എടുത്ത് പറയേണ്ട ഒരു കാര്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: ജിൻസ് -9846970414

വാഴൂർ ജോസ്.
ഫോട്ടോ – സിസിൽ. കെ അലക്സ്.

shortlink

Related Articles

Post Your Comments


Back to top button