Latest NewsMollywood

മമ്മൂട്ടിയുടെ പുതിയ ലുക്ക്; ആഘോഷത്തില്‍ ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കാലങ്ങളായി തുടരുന്ന അഭിനയത്തില്‍ നിരവധി ആരാധകരും അദ്ദേഹത്തിനുണ്ട്. വൈവിധ്യമാര്‍ന്ന ഒട്ടേറെ കഥാപാത്രങ്ങളുമായാണ് അദ്ദേഹം നമുക്ക് മുന്നിലേക്കെത്തിയത്. അദ്ദേഹത്തിന്റെ നിസ്സഹായതില്‍ ഒപ്പം വിഷമിക്കാനും ആഘോഷത്തില്‍ പങ്കുചേരാനുമൊക്കെ ആരാധകരുമുണ്ടായിരുന്നു. ഇപ്പോളിതാ പുതിയ സ്‌റ്റൈലിഷ് ലുക്കില്‍ മമ്മൂക്കയെത്തി.

കറുത്ത ടീഷര്‍ട്ടില്‍ ജാക്കറ്റും കൂളിങ് ഗ്ലാസുമായുള്ള മമ്മൂട്ടിയുടെ പുതിയ ഫോട്ടോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ ഫോട്ടോ പങ്കുവെച്ചെത്തിയത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി രംഗത്തെത്തിയിട്ടുള്ളത്. അടുത്ത 100 കോടിക്കുള്ള ഇരിപ്പിലാണ് അദ്ദേഹമെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നുവെന്നും അതിനുള്ള മറുപടിയുമായാണ് വാപ്പച്ചി എത്തിയതെന്നാണ് മറ്റൊരാള്‍ പറയുന്നത്. മമ്മൂട്ടി.

shortlink

Related Articles

Post Your Comments


Back to top button