GeneralLatest NewsMollywood

കുഞ്ചാക്കോ ബോബന്റെ ‘പ്രിയ’ നായിക ഇവിടെയുണ്ട്!!

ഒറ്റ സിനിമകൊണ്ട് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായെങ്കിലും ദീപയേ പിന്നീട് മറ്റുസിനിമകളിൽ കണ്ടില്ല.

കുഞ്ചാക്കോ ബോബന്റെ ആദ്യകാല ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് പ്രിയം. ഈ ചിത്രത്തില്‍ ബാല താരമായി അഭിനയിച്ച അരുണും മഞ്ജിമയും നായികനായകന്മാരായി മാറിക്കഴിഞ്ഞു.  ഈ ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ നായികയാണ് ദീപാ നായര്‍. ഒറ്റ സിനിമകൊണ്ട് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായെങ്കിലും ദീപയേ പിന്നീട് മറ്റുസിനിമകളിൽ കണ്ടില്ല. ദീപയ്ക്ക് എന്ത് സംഭവിച്ചുവെന്ന് പല ആരാധകരും അന്വേഷിക്കാറുമുണ്ട്.

തിരുവനന്തപുരം സ്വദേശിയായ ദീപ പഠനത്തിനിടെയാണ് പ്രിയത്തിൽ നായികയായത്. വിവാഹത്തോടെ സിനിമ പൂർണ്ണമായും വിട്ട ദീപയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സോഫ്റ്റ് വെയർ എൻജിനീയർ ആണ് ദീപ. ഇന്‍ഫോസിസില്‍ ജോലി കിട്ടിയ താരം ഇപ്പോൾ ഓസ്ട്രേലിയയിലെ മെൽബണിൽ കുടുംബത്തോടൊപ്പമാണ് താമസം.

 

shortlink

Related Articles

Post Your Comments


Back to top button