GeneralMollywood

ആ സീന്‍ കണ്ടത് ഒരാള്‍ മാത്രം; കാരണം വെളിപ്പെടുത്തി പൃഥ്വിരാജ്

പൊലീസുകാരനെ ചവിട്ടുന്ന രംഗം റിലീസിനു മുമ്പ് തന്റെ സിനിമയ്ക്ക് പുറത്തുള്ള ഒരാൾ മാത്രമെ കണ്ടിട്ടുള്ളുവെന്നും അത് ഭദ്രനാണെന്നും പൃഥ്വി

ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെ വിജയത്തോടെ നടനില്‍ നിന്നും മികച്ച സംവിധായ‌കനായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി ഹിറ്റ് ഒരുക്കിയ താരം ലൂസിഫറിനെക്കുറിച്ച് അധികം ആര്‍ക്കും അറിയാത്ത രഹസ്യങ്ങള്‍ പങ്കുവച്ചു.

മഴവിൽ പുരസ്കാരങ്ങളിൽ മികച്ച സംവിധായകനുള്ള അവാർഡ്  ഭദ്രനില്‍ നിന്നും സ്വീകരിച്ച പൃഥ്വിരാജ് ഭദ്രനുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് പറയുന്നതിനിടയിലാണ് ആ രഹസ്യം പങ്കുവച്ചത്. ലൂസിഫർ തുടങ്ങുന്നതിന്റെ തലേന്ന് ഭദ്രനെ വിളിച്ച് താൻ അനുഗ്രഹം തേടിയെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ചിത്രത്തിലെ ഏറ്റവും വലിയ മാസ് സീനായ പൊലീസുകാരനെ ചവിട്ടുന്ന രംഗം റിലീസിനു മുമ്പ് തന്റെ സിനിമയ്ക്ക് പുറത്തുള്ള ഒരാൾ മാത്രമെ കണ്ടിട്ടുള്ളുവെന്നും അത് ഭദ്രനാണെന്നും പൃഥ്വി വെളിപ്പെടുത്തി. സ്ഫടികം എന്ന ചിത്രത്തിലെ സമാനരംഗമാണ് തന്നെ അതു ചെയ്യാൻ പ്രചോദനമായതെന്നും അതു കൊണ്ടാണ് ആ സീൻ നേരത്തെ തന്നെ അദ്ദേഹത്തെ കാണിച്ചതെന്നും പ‍്വഥ്വി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button