BollywoodLatest News

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയാണ് ലഹരി ഉപയോഗിക്കുന്നത്; നിങ്ങള്‍ ഇതില്‍ മയങ്ങരുതെന്ന് ഷാഹിദ് കപൂര്‍

തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍ അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക് കബീര്‍ സിംഗ് ന്റെ ട്രെയ്ലര്‍ പുറത്ത്. വിട്ടിരിക്കുകയാണ്. ഷാഹിദ് കപൂറാണ് വിജയ് ദേവരകൊണ്ട തകര്‍ത്തഭിനയിച്ച മദ്യപാനിയായ ഡോക്ടറുടെ കഥാപാത്രം കൈകാര്യം ചെയ്യുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ കബീറും പ്രീതിയും തമ്മിലുള്ള അവിസ്മരണീയമായ പ്രണയകഥയില്‍ പ്രീതിയായി എത്തുന്നത് കിയാരാ അധ്വാനി ആണ്. ട്രെയിലര്‍ കണ്ട് മടങ്ങുന്ന തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് ചെറിയൊരു ഉപദേശവുമായാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ചിത്രത്തില്‍ മദ്യം, സിഗരറ്റ് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വലിയ തോതില്‍ കാണിക്കുന്നുണ്ട്. ഇതിനെതിരെയാണ് യുവാക്കള്‍ക്ക് കിടിലന്‍ ഉപദേശവുമായി താരമെത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ വേദന കാണിക്കാന്‍ മാത്രമാണ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കാണിച്ചിരിക്കുന്നത്. എന്നാല്‍ പ്രേക്ഷകര്‍ അതിലൊന്നും മയങ്ങി വീഴരുതെന്ന് ഷാഹിദ് പറഞ്ഞു. കബീര്‍ സിംഗ് തീവ്രവും മനോഹരവുമായ പ്രണയകഥയാണ്. കഥാപാത്രത്തിന്റെ വേദന പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കില്‍ ചില വസ്തുക്കള്‍ ഉപയോഗിക്കേണ്ടി വരും. അത്തരം വസ്തുക്കള്‍ ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button