BollywoodCinemaGeneralIndian CinemaLatest News

റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്: നായകൻ ഷാഹിദ് കപൂർ

സംവിധായകൻ റോഷൻ ആൻഡ്രൂസ് ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ഷാഹിദ് കപൂറിനെ നായകനാക്കിയാണ് പുതിയ ചിത്രമൊരുക്കുന്നത്. മിസ്റ്ററി വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ഒരുങ്ങുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഒരു ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആണ് നടക്കുന്നത് എന്നാണ് വിവരം. ഷാഹിദ് കപൂറിനെ തിരക്കുകൾ കഴിഞ്ഞശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങളൊന്നും ഇത് വരെ പുറത്ത് വിട്ടിട്ടില്ല.

Also Read: കാർത്തിയുടെ നായികയായി ശങ്കറിന്റെ മകൾ അതിഥി: തില്ലടിപ്പിച്ച് വിരുമൻ ട്രെയ്‍ലർ

നിലവിൽ യുണീക് ലവ് സ്റ്റോറി എന്ന ചിത്രത്തിലാണ് ഷാഹിദ് കപൂർ അഭിനയിക്കുന്നത്. ദിനേഷ് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. നിവിൻ പോളി നായകനായെത്തുന്ന ചിത്രമാണ് റോഷൻ ആൻഡ്രൂസിന്റേതായി ഇനി പുറത്തുവരാനുള്ളത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് സിനിമ നിർമ്മിക്കുന്നത്.

സിജു വിൽസൻ, അജു വർഗീസ്, സാനിയ ഇയ്യപ്പൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജേക്ക്സ് ബിജോയ് ആണ് സിനിമയുടെ സംഗീതം നിർവ്വഹിക്കുന്നത്. ആർ ദിവാകർ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button