GeneralLatest NewsMollywood

‘ഫഹദിന് വേണ്ടി ഒരു രംഗം മാറ്റിവെച്ചിരുന്നു, പക്ഷേ’; റിമ കല്ലിങ്കല്‍ പറയുന്നു

കുഞ്ചാക്കോ ബോബന്‍, പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി, റിമ കല്ലിങ്കല്‍, സൗബിന്‍ അങ്ങനെ നീണ്ട താരനിര അണി നിരക്കുന്ന ചിത്രത്തില്‍ മലയത്തിന്റെ യുവതാരം ഫഹാസ് ഫാസില്‍ മാത്രമില്ല.

കേരളത്തെ ഞെട്ടിപ്പിച്ച നിപ്പ വൈറസ് കാലത്തെക്കുറിച്ചു പറയുന്ന ചിത്രമാണ് ആഷിക് അബു ഒരുക്കിയ വൈറസ്. ഈ ചിത്രം നിര്‍മിക്കുന്നത് നായികകൂടിയായ റിമ കല്ലിങ്കലാണ്. കുഞ്ചാക്കോ ബോബന്‍, പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി, റിമ കല്ലിങ്കല്‍, സൗബിന്‍ അങ്ങനെ നീണ്ട താരനിര അണി നിരക്കുന്ന ചിത്രത്തില്‍ മലയത്തിന്റെ യുവതാരം ഫഹാസ് ഫാസില്‍ മാത്രമില്ല. അതിനെക്കുറിച്ച് റിമ പറയുന്നു.

വൈറസില്‍ ഫഹദ് ഫാസിലിനെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് റിമ പറഞ്ഞു. ഫഹദിനായി ചിത്രത്തിലെ ഒരു രംഗം മാറ്റിവെച്ചിരുന്നെന്നും എന്നാല്‍ മറ്റ് സിനിമയുടെ തിരക്കില്‍ ഫഹദിന് ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ല എന്നുമാണ് താരത്തിന്റെ വാക്കുകള്‍. ‘ഫഹദ് ഫാസിലിനെയും വൈറസ് ടീം ആദ്യം ആലോചിച്ചിരുന്നു. ഫഹദിലെ നടനു വേണ്ടി ഒരു രംഗം തന്നെ മുമ്ബ് പ്ലാന്‍ ചെയ്തതായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. അതിരന്‍ എന്ന സിനിമയുടെ തിരക്കുകള്‍ മൂലമാണ് ഫഹദ് വൈറസിന്റെ ഭാഗമാകാന്‍ കഴിയാതെ പോയത്.’ റിമ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button