Latest NewsMollywood

സൗബിന്‍ ഇന്ത്യയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളും കഠിനാധ്വാനിയുമാണെന്ന് സന്തോഷ് ശിവന്‍

ചെറിയ ഇടവേളയ്ക്ക് ശേഷം സന്തോഷ് ശിവന്‍ തിരിച്ചെത്തുന്നു. മഞ്ജു വാര്യര്‍ നായികയായ ‘ജാക്ക് ആന്‍ഡ് ജില്‍’ ആണ് പുതിയ ചിത്രം. ചിത്രത്തില്‍ മഞ്ജു കഴിഞ്ഞാല്‍ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിനാണ്. മഞ്ജു വാര്യരും സൗബിനും കാളിദാസുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സന്തോഷ് ശിവന്‍ സൗബിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്ത്യയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് സൗബിന്‍ എന്നാണ് സന്തോഷ് ശിവന്‍ ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പുറമെ കഠിനാദ്ധ്വാനിയും സഹകരണമനോഭാവവുമുള്ള ഒരു താരമാണ് സൗബിനെന്നും സന്തോഷ് ശിവന്‍ ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിലെ സൗബിന്റെ ലുക്കും സന്തോഷ് ശിവന്‍ പുറത്തുവിട്ടു. പാര്‍വതി എന്ന കഥാപാത്രമായി മഞ്ജു എത്തുമ്പോള്‍ കെഷ്, കുട്ടാപ്സ് എന്നീ വേഷങ്ങളിലെത്തുന്നത് സൗബിനും കാളിദാസുമാണ്. നെടുമുടി വേണു, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, സേതുലക്ഷ്മി, ഹരിനാരായണന്‍, സ്വാദിക് റഹീം, പ്രശാന്ത്, സുനില്‍ വര്‍ഗീസ്, ഉല്ലാസ്, അമിത് മോഹന്‍ രാജേശ്വരി, വിനീത എന്നിവരും ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button